കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; വ​ധൂ​വ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു​പേ​ർ​ക്ക് പ​രി​ക്ക്

അ​ടൂ​ർ: എം.​സി റോ​ഡി​ൽ വ​ട​ക്ക​ട​ത്തു​കാ​വി​ന്​ സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​ധൂ​വ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു​പേ​ർ​ക്ക് പ​രി​ക്ക്. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ്​ അ​പ​ക​ടം.

വ​ധൂ​വ​ര​ന്മാ​രാ​യ സ​ജി, ജ​യ എ​ന്നി​വ​ർ​ക്കും ഇ​തേ കാ​റി​ൽ സ​ഞ്ച​രി​ച്ച ഗീ​ത, സ​ജി ജോ​ർ​ജ് എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. അ​ടൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ വ​ന്ന കാ​റി​ലെ യാ​ത്രി​ക​രാ​യ കോ​ട്ട​യം വേ​വ​ള സ്വ​ദേ​ശി​ക​ളാ​യ ഹ​രി​കൃ​ഷ്ണ​ൻ, ഉ​ഷ, മാ​യ, ആ​തി​ര, മ​ഞ്ജു എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വാ​ഹം ക​ഴി​ഞ്ഞ്​ കൊ​ട്ടാ​ര​ക്ക​ര നെ​ല്ലി​ക്കു​ന്ന് ഭാ​ഗ​ത്തു​നി​ന്ന്​ വ​ന്ന​ വ​ധൂ​വ​ര​ന്മാ​ർ സ​ഞ്ച​രി​ച്ച കാ​ർ അ​ടൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ വ​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - car's collide newly wed couples injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.