ആരോഗ്യപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്​റ്റിൽ

അടൂർ: ആരോഗ്യപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ആംബുലൻസ് ഡ്രൈവർ അറസ്​റ്റിൽ. പന്നിവിഴ കോട്ടപ്പുറം കാറ്റാടിയിൽ വീട്ടിൽ എം. വിജേഷിനെയാണ് (40) ഏനാത്ത് പൊലീസ് അറസ്​റ്റ്​ ചെയ്തത്. അടൂർ ജനറൽ ആശുപത്രിയിലെ ആംബുലൻസി​െൻറ താൽക്കാലിക ഡ്രൈവറാണ്.

ജൂൺ 19ന് രാത്രി അടൂർ ജനറൽ ആശുപത്രിയിലെ താൽക്കാലിക നഴ്സി​െൻറ വീട്ടിൽ എത്തിയ ഇയാൾ കതക് തുറക്കാൻ ആവശ്യപ്പെട്ടു. തുറക്കാതായപ്പോൾ ഭീഷണിപ്പെടുത്തി. നഴ്സ് കതക് തുറന്നപ്പോൾ ഇയാൾ കടന്നുപിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പരാതിയെത്തുടർന്ന് വിജേഷിനെ ഏനാത്ത് പൊലീസ് സ്​റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്​റ്റ്​ രേഖപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Ambulance driver arrested for insulting health worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.