അടൂർ ഹൈസ്കൂൾ ജങ്ഷനിൽ എ.ഐ കാമറ സ്ഥാപിച്ചിരുന്ന തൂൺ ഒടിഞ്ഞ നിലയിൽ
Posted On
date_range Updated On
date_range എ.ഐ കാമറ ഇനിയും പുനഃസ്ഥാപിച്ചില്ല
അടൂർ: നഗരത്തിൽ എം.സി റോഡും കെ.പി റോഡും സംഗമിക്കുന്ന ഹൈസ്കൂൾ ജങ്ഷനിൽ സ്ഥാപിച്ച എ.ഐ കാമറ പ്രവർത്തനം ആരംഭിച്ച ഏപ്രിലിൽ തന്നെ വാഹനമിടിച്ചു ഒടിഞ്ഞു. തുടർന്ന് അഴിച്ചു മാറ്റിയെങ്കിലും തൂൺ അവിടെ തന്നെ പുനഃസ്ഥാപിക്കാനുള്ള നടപടി മോട്ടോർ വാഹന വകുപ്പോ കരാറുകാരായ കെൽട്രോണോ സ്വീകരിച്ചില്ല. മണ്ഡലകാലം ആരംഭിച്ചതോടെ വാഹനങ്ങളുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നതിനാൽ നിരവധി നിയമ ലംഘനങ്ങൾക്കും വാഹനാപകടങ്ങൾക്കും സാധ്യതയുള്ളതിനാൽ കാമറ പ്രവർത്തനസജ്ജമാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് നാട്ടുകാരും ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.