അ​ടൂ​ർ ന​ഗ​ര​സ​ഭ ഓ​ഫി​സ് - ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​ന്‍റെ പൈ​ലി​ങ് ഉ​ദ്ഘാ​ട​നം

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഡി.​സ​ജി നി​ർ​വ​ഹി​ച്ച​പ്പോ​ൾ.

അടൂർ നഗരസഭ ഓഫീസ്, ബസ് ടെർമിനൽ പൈലിങ് തുടങ്ങി

അടൂർ: അടൂർ നഗരസഭ കെട്ടിടത്തിന്‍റെയും ബസ് ടെർമിനലിന്‍റെയും നിർമാണവുമായി ബന്ധപ്പെട്ട് പൈലിങ് ജോലികൾ തിങ്കളാഴ്ച രാവിലെ ഒൻപതിന് ആരംഭിച്ചു. ആദ്യഘട്ടത്തിൽ ബസ്സ്റ്റാൻഡിലെ കോൺക്രീറ്റ് പാളികൾ നീക്കം ചെയ്തിരുന്നു, അതിനുശേഷമാണ് പൈലിങ് ആരംഭിച്ചത്. ഉദ്ഘാടനം നഗരസഭ ചെയർമാൻ ഡി. സജി നിർവഹിച്ചു.

നഗരസഭ ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ അജി പാണ്ടിക്കുടി, സിന്ധു തുളസീധരകുറുപ്പ്, റോണി പാണം തുണ്ടിൽ, ബീന ബാബു, കൗൺസിലർമാരായ മഹേഷ് കുമാർ, അപ്സര സനൽ, രാജി ചെറിയാൻ, ഗോപാലൻ, രജനി രമേശ്, ശോഭ തോമസ്, അനു വസന്തൻ, നഗരസഭ എൻജിനീയർ റഫീക്, ഓവർസിയർ നിയാസ് അലി എന്നിവർ പങ്കെടുത്തു. നിർമാണവുമായി ബന്ധപ്പെട്ട് 105പൈലുകളാണ് പൂർത്തീകരിക്കേണ്ടത്. ഇതിന് ഏകദേശം 60 ദിവസം വേണ്ടിവരും.

Tags:    
News Summary - Adoor Municipal Office, Bus Terminal piling has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.