Posted On
date_range Updated On
date_range അടൂരിൽ വീട് കത്തിനശിച്ചു
അടൂർ: തീപിടിച്ച് വീട് കത്തിനശിച്ചു. അടൂർ മേലൂട് കാവുള്ളതിൽ ജാഗേഷ് കുമാറിന്റെ വീടിനാണ് തീപിടിച്ചത്. ഓടുമേഞ്ഞ വീടായതിനാൽ അതിവേഗം തീ വ്യാപിക്കുകയായിരുന്നു.
സേനയുടെ വാഹനം കടന്നുചെല്ലാൻ കഴിയാത്ത സ്ഥലമായതിനാൽ അടൂർ അഗ്നി രക്ഷ നിലയം സേനാംഗങ്ങളുടെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അണച്ചത്.
ഗൃഹോപകരണങ്ങളും രേഖകളും അടക്കം വീട് പൂർണമായും കത്തിനശിച്ചു. തീ പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. അസി. സ്റ്റേഷൻ ഓഫീസർ റജി കുമാർ, സേനാംഗങ്ങളായ ജോസ്, സജീവ് കുമാർ, അജികുമാർ, രഞ്ജിത്, അരുൺജിത്, ശ്രീജിത്, പ്രജോഷ്, സന്താഷ് ജോർജ്ജ്, വിപിൻ, രാജേഷ്, രവി, എച്ച്.ജിമാരായ അജയകുമാർ, അനിൽകുമാർ, ശശികുമാർ എന്നിവർ ചേർന്നാണ് അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.