സുരേന്ദ്രൻ
Posted On
date_range Updated On
date_range പീഡനക്കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും ശിക്ഷ
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും ശിക്ഷ. പള്ളിക്കൽ വില്ലേജിൽ ആനയടി കൈതക്കൽ ഇടയിലെ പുര വീട്ടിൽ സുരേന്ദ്രനെയാണ് (54) അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്. ഒരുലക്ഷം രൂപ പിഴയും വിധിച്ചു. 2024 ജനുവരി 10 നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ അടൂർ പൊലീസ് സബ് ഇൻസ്പെക്ടർ എം.ആർ രാകേഷ് കുമാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ. രാജീവ് ആണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിതാ ജോൺ.പി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.