93പേര്‍ക്ക് കോവിഡ്; 41പേര്‍ മുക്തർ

പത്തനംതിട്ട: ജില്ലയില്‍ ചൊവ്വാഴ്​ച 93പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 41പേര്‍ രോഗമുക്തരായി. രോഗബാധിതരില്‍ 14പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരും 16പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരും 63പേര്‍ സമ്പര്‍ക്കത്തിലൂടെ ബാധിച്ചവരുമാണ്. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2701 ആയി. 1510പേര്‍ സമ്പര്‍ക്കംമൂലം രോഗം ബാധിച്ചവരാണ്. ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 2032 ആയി. 655പേര്‍ രോഗികളായിട്ടുണ്ട്. ചൊവ്വാഴ്​ച പുതുതായി 137 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 710പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലാണ്. രോഗികളുമായി ബന്ധപ്പെട്ട 10,080പേർ നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ തിരിച്ചെത്തിയവരും അടക്കം 13,292 പേരും നിരീക്ഷണത്തിലാണ്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചൊവ്വാഴ്​ച 1633പേരുടെ സ്രവം പരിശോധനക്കായി എടുത്തു. സ്വകാര്യ ലാബുകളില്‍ 543പേരുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. 1708 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. രോഗബാധിതരിൽ വിദേശത്തുനിന്ന് വന്നവര്‍: കുളനട സ്വദേശി(58) -ദുബൈ, ഇരവിപേരൂര്‍ സ്വദേശിനി(31) - സൗദി, കോയിപ്രം സ്വദേശി (53) - സൗദി, വെട്ടിപ്രം സ്വദേശിനി(49) - അബൂദാബി, മണ്ണടിശ്ശാല സ്വദേശി(31) - സൗദി, കടമ്പനാട് സ്വദേശിനി(38) - ഖത്തർ, ഏറത്ത് സ്വദേശിനി(21) - യു​െക്രയ്​ൻ, മണ്ണടി സ്വദേശി(32) - സൗദി, ഏറത്ത് സ്വദേശി(39) - അബൂദബി, പാലമേല്‍ സ്വദേശി(21) - ഷാര്‍ജ, ഇരവിപേരൂര്‍ സ്വദേശി(34) - സൗദി, തിരുവല്ല സ്വദേശിനി(51) - സൗദി, നൂറോമാവ് സ്വദേശി(32) - ഖത്തർ, തിരുവല്ല പൊലീസ് സ്​റ്റേഷനിലെ തടവുകാരന്‍(32) - ഇറാൻ. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍: നെടുമ്പ്രം സ്വദേശി(35) -അസം, കരികുളം സ്വദേശിനി(23) - തമിഴ്‌നാട്​, വട്ടക്കാവ് സ്വദേശി(32) - അസം, ആറന്മുള സ്വദേശി(27) - രാജസ്ഥാൻ, കരികുളം സ്വദേശി(24) - തമിഴ്‌നാട്​, കരികുളം സ്വദേശിനി(55)- തമിഴ്‌നാട്​, വെട്ടൂര്‍ സ്വദേശി(52) - ഭിലായ്​, തിരുവല്ല സ്വദേശി(65) - മഹാരാഷ്​ട്ര, ഏഴംകുളം സ്വദേശി(71) - ബംഗളൂരു, മൂന്നാളം സ്വദേശി(65) - ബംഗളൂരു, മൂന്നാളം സ്വദേശി(29) - ബംഗളൂരു, മൂന്നാളം സ്വദേശിനി(9) - ബംഗളൂരു, ആലംതുരുത്തി സ്വദേശിനി(26) - മഹാരാഷ്​ട്ര, പത്തനംതിട്ട, അഴൂര്‍ സ്വദേശി(25) - തെലങ്കാന, പന്തളം സ്വദേശി(23) - കൊല്‍ക്കത്ത, തിരുവല്ല സ്വദേശിനി(57) - മഹാരാഷ്​ട്ര, സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍: കുറ്റപ്പുഴ സ്വദേശിനി (74), ചുമത്ര സ്വദേശി (79), വി-കോട്ടയം സ്വദേശി (47), പന്തളം, കടയ്ക്കാട് സ്വദേശി (26), പന്തളം സ്വദേശി (36), നൂറനാട് സ്വദേശിനി (47), പന്തളം സ്വദേശി (31), പള്ളിക്കല്‍ സ്വദേശി (28), പള്ളിക്കല്‍ സ്വദേശി (21), പള്ളിക്കല്‍ സ്വദേശി (17), ആലപ്പുഴ മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തക ഓമല്ലൂര്‍ സ്വദേശിനി (23), ആലപ്പുഴ മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തക മൈലപ്ര സ്വദേശിനി (23), പന്തളം സ്വദേശിനി (46), തട്ട സ്വദേശി (19), കൈപ്പട്ടൂര്‍ സ്വദേശി (52), വള്ളിക്കോട് സ്വദേശി (28), ഇലന്തൂര്‍ സ്വദേശിനി (52), സീതത്തോട് സ്വദേശി (25), കുളത്തൂര്‍ സ്വദേശിനി (46), കവിയൂര്‍, കറ്റോട് സ്വദേശി (54), പള്ളിക്കല്‍, തെങ്ങമം സ്വദേശി (55), പള്ളിക്കല്‍ സ്വദേശിനി (39), മില്‍മയില്‍ ജീവനക്കാരനായ തട്ട സ്വദേശി (32), പള്ളിക്കല്‍ സ്വദേശി (25), എറണാകുളത്തെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ പന്തളം കുരമ്പാല സ്വദേശി (28), അടൂര്‍, കണ്ണംകോട് സ്വദേശിനി (51), പഴകുളം സ്വദേശിനി (19), തുവയൂര്‍ സ്വദേശി (77), തുവയൂര്‍ സ്വദേശി (15), മങ്കുഴി സ്വദേശി (24), തുവയൂര്‍ സ്വദേശി (32), കടമ്പനാട് സ്വദേശിനി (60), പഴകുളം സ്വദേശി (3), അടൂര്‍, കണ്ണംകോട് സ്വദേശിനി (24), പഴകുളം സ്വദേശിനി (54), പള്ളിക്കല്‍ സ്വദേശി (39), അടൂര്‍, കണ്ണംകോട് സ്വദേശിനി (7), കടമ്പനാട് സ്വദേശി (28), കോഴഞ്ചേരി സ്വദേശി (17), കോഴഞ്ചേരി സ്വദേശി (75), പളകുളം സ്വദേശി (38), തിരുവല്ല, മുത്തൂര്‍ സ്വദേശി (3), തിരുവല്ല, മുത്തൂര്‍ സ്വദേശി (3), തിരുവല്ല, മുത്തൂര്‍ സ്വദേശിനി (30), തിരുവല്ല, മുത്തൂര്‍ സ്വദേശി (34), തിരുവല്ല, മുത്തൂര്‍ സ്വദേശിനി (80), മുടിയൂര്‍കോണം സ്വദേശിനി (42), പന്തളം, കടയ്ക്കാട് സ്വദേശി (37), പന്തളം, തോന്നല്ലൂര്‍ സ്വദേശി (23), പന്തളം, കടയ്ക്കാട് സ്വദേശി (35), പന്തളം, കടയ്ക്കാട് സ്വദേശി (36), പന്തളം, കടയ്ക്കാട് സ്വദേശി (38), പന്തളം, കടയ്ക്കാട് സ്വദേശി (48), പന്തളം, തോന്നല്ലൂര്‍ സ്വദേശി (23), പന്തളം, കടയ്ക്കാട് സ്വദേശി (26), പന്തളം, കടയ്ക്കാട് സ്വദേശി (70), പന്തളം, കടയ്ക്കാട് സ്വദേശി (58), പന്തളം, കടയ്ക്കാട് സ്വദേശി (32), പന്തളം, കടയ്ക്കാട് സ്വദേശി (44), പന്തളം, കടയ്ക്കാട് സ്വദേശിനി (41), പന്തളം, കുരമ്പാല സ്വദേശിനി (60), കൊറ്റനാട് ടൂവീലർ വര്‍ക്​ഷോപ്പിലെ ജീവനക്കാരന്‍ (31), കൊറ്റനാട് ടൂവീലർ വര്‍ക്​ഷോപ്പിലെ ജീവനക്കാരന്‍ (20).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.