46 പേര്‍ രോഗമുക്തർ, 37 പേർക്ക്​ രോഗം

പുറമറ്റം നിയന്ത്രിത കമ്യൂണിറ്റി ക്ലസ്​റ്റർ പത്തനംതിട്ട: ജില്ലയില്‍ ബുധനാഴ്​ച 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 46 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ വിദേശരാജ്യങ്ങളില്‍നിന്ന് വന്നവരും നാലുപേര്‍ അന്തർ സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരും 25 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. രോഗബാധിതരിൽ കുമ്പഴ ക്ലസ്​റ്ററി​െല നാലുപേരും അടൂര്‍ ക്ലസ്​റ്ററി​െല രണ്ടുപേരും ചങ്ങനാശ്ശേരി ക്ലസ്​റ്ററി​െല രണ്ടുപേരും കുറ്റപ്പുഴ ക്ലസ്​റ്ററി​െല ഒരാളുമുണ്ട്. അഞ്ചു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ഡൻെറൽ അസിസ്​റ്റൻറിന്​ രോഗം ബാധിച്ച പുറമറ്റം നിയന്ത്രിത കമ്യൂണിറ്റി ക്ലസ്​റ്റായി പ്രഖ്യാപിച്ചു. ഇവരുടെ രോഗബാധയുടെ ഉറവിടം കണ്ടുപിടിക്കാനാകാത്തതിനാലും സമ്പർക്കപ്പട്ടിക വിപുലമായതിനാലുമാണ്​ പുറമറ്റത്തെ ക്ലസ്​റ്റർ പദവിയിലേക്ക്​ മാറ്റിയത്​. ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1660 ആയി. 762 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. രോഗമുക്തരായവരുടെ എണ്ണം 1234 ആണ്. 424 പേര്‍ രോഗികളായിട്ടുണ്ട്. 414 പേര്‍ ജില്ലയിലും 10 പേര്‍ ജില്ലക്ക്​ പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 93 പേരും കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ 102 പേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അഞ്ചുപേരും റാന്നി മേനാംതോട്ടം സി.എഫ്.എല്‍.ടി.സിയില്‍ 79 പേരും പന്തളം അര്‍ച്ചന സി.എഫ്.എല്‍.ടി.സിയില്‍ 37 പേരും ഇരവിപേരൂര്‍ സി.എഫ്.എല്‍.ടി.സിയില്‍ 20 പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ്​ കോളജ് സി.എഫ്.എല്‍.ടി.സിയില്‍ 90 പേരും ഐസൊലേഷനിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 17 പേര്‍ ഐസൊലേഷനിലുണ്ട്. ഇവരടക്കം ബുധനാഴ്​ച പുതുതായി 45 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്​ച 635 സാമ്പിൾ പരിശോധനക്ക്​ അയച്ചു. 1853 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. വിദേശത്തുനിന്ന് വന്നവര്‍: വയ്യാറ്റുപ്പുഴ സ്വദേശി (25) ഇറാഖ്​​, റാന്നി-പഴവങ്ങാടി സ്വദേശി (26) ഖത്തർ, വയ്യാറ്റുപ്പുഴ സ്വദേശി (33) ഇറാഖ്​, ചൂരക്കോട് സ്വദേശി (32) സൗദി, മുട്ടത്തുകോണം സ്വദേശി (46) കുവൈത്ത്​, പരുമല സ്വദേശി (30) ദുബൈ, കൊടുമണ്‍ സ്വദേശി (55) -ആഫ്രിക്ക, ഏഴംകുളം സ്വദേശി (47) ഖത്തർ. അന്തർ സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍: പ്രക്കാനം സ്വദേശി (45) മഹാരാഷ്​ട്ര, കാവുംഭാഗം സ്വദേശിനി (62) തമിഴ്‌നാട്​, കാവുംഭാഗം സ്വദേശി (രണ്ട്​) തമിഴ്‌നാട്,​ കാവുംഭാഗം സ്വദേശി (32) തമിഴ്‌നാട്​. സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍: കോഴഞ്ചേരി സ്വദേശി (47), ആംബുലന്‍സ് ഡ്രൈവറായ മെഴുവേലി സ്വദേശി (51), എഴുമറ്റൂര്‍ സ്വദേശിനി (20), തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാര്‍ഥി കണ്ണൂര്‍ പുത്തൂര്‍ സ്വദേശി (27), വെസ്​റ്റ്​ ഓതറ സ്വദേശി (51, സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല), ചാത്തങ്കേരി സ്വദേശിനി (84), തിരുവല്ലയിലെ കോവിഡ് കെയര്‍ സൻെററിലെ വളൻറിയറായ തിരുമൂലപ്പുരം സ്വദേശി (24), പെരിങ്ങര സ്വദേശി (43), ക്രിസ്ത്യന്‍ പുരോഹിതനായ തുരുത്തിക്കാട് സ്വദേശി (42), കുറ്റപ്പുഴ സ്വദേശി (42), തിരുവല്ല സ്വദേശി (38), വടശ്ശേരിക്കര സ്വദേശി (48), മെഴുവേലി സ്വദേശിനി (58), കുറ്റപ്പുഴ സ്വദേശിനി (75), ക്രിസ്ത്യന്‍ പുരോഹിതനായ റാന്നി-അങ്ങാടി സ്വദേശി (29), റാന്നി-അങ്ങാടി സ്വദേശിനി (57), തേക്കുതോട് സ്വദേശിനി (78), തേക്കുതോട് സ്വദേശി (56), കോയിപ്പുറം സ്വദേശി (28 സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല), പ്രമാടം സ്വദേശി (58, സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല), ഇളമണ്ണൂര്‍ സ്വദേശിനി (38), കോട്ടമുകള്‍ സ്വദേശിനി (16), പഴകുളം സ്വദേശി (30), വെച്ചൂച്ചിറ സ്വദേശിനി (31), മല്ലപ്പള്ളി സ്വദേശി (67, സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.