179 പേർക്ക്​ കോവിഡ്​

പത്തനംതിട്ട: ജില്ലയില്‍ 179പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 159പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 21പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരും 17പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരുമാണ്​. 182പേര്‍ രോഗമുക്തരായി. 944 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 12507പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 9536പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 9634 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2800പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2641പേര്‍ ജില്ലയിലും 159പേര്‍ ജില്ലക്ക്​ പുറത്തും ചികിത്സയിലാണ്. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍കഴിയുന്നവര്‍ 1570. രോഗബാധിതരായവരുടെ വിവരം: അടൂര്‍-12, പന്തളം-2, പത്തനംതിട്ട- 6, തിരുവല്ല- 14, ആനിക്കാട്- 4, ആറന്മുള- 5, അരുവാപുലം-8, അയിരൂര്‍- 6, ചെന്നീര്‍ക്കര-1,ചെറുകോല്‍-1,ഏറത്ത്- 2,ഇലന്തൂര്‍- 5, ഏനാദിമംഗലം- 3,ഇരവിപേരൂര്‍- 5, ഏഴംകുളം-2, എഴുമറ്റൂര്‍- 2, കടമ്പനാട്-5, കലഞ്ഞൂര്‍-1,കല്ലൂപ്പാറ5, കവിയൂര്‍ 2, കൊടുമണ്‍ -13, കോയിപ്രം -3, കോട്ടാങ്ങല്‍-1,കോഴഞ്ചേരി- 2, കുളനട-1,കുന്നന്താനം- 1,കുറ്റൂര്‍- 5, നാരങ്ങാനം- 5, നെടുമ്പ്രം- 8,ഓമല്ലൂര്‍- 2,പള്ളിക്കല്‍- 13,പെരിങ്ങര- 1, പുറമറ്റം -1,റാന്നി- 1,റാന്നി- പഴവങ്ങാടി -4,റാന്നി- പെരുനാട് -5,തോട്ടപ്പുഴശ്ശേരി-12, വടശ്ശേരിക്കര- 7,വള്ളിക്കോട്- 2,വെച്ചൂച്ചിറ-1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.