പത്തനംതിട്ട: കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതരായ വിധവകള്‍ / വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ്സ് പൂര്‍ത്തിയായ അവിവാഹിതകള്‍, അംഗപരിമിതരായ വനിതകള്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നീ വിഭാഗങ്ങളിലെ വനിതകള്‍ക്കായി ശരണ്യ എന്ന പേരിൽ സ്വയം തൊഴില്‍ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ജില്ല കമ്മിറ്റി 27ന് രാവിലെ 11ന് എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. -----
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.