ptlth2 പത്തനംതിട്ട: ചെങ്ങറ സമരത്തിന്‍റെ 15 ാം വാർഷികാഘോഷം വ്യാഴാഴ്ച സമരഭൂമിയിൽ നടക്കും. 2007 ആഗസ്റ്റ് 4 ന് ളാഹ ഗോപാലന്‍റെ നേതൃത്വത്തിൽ ചെങ്ങറയിൽ ആരംഭിച്ച സമരജീവിതം കേരളത്തിന് പുതിയ പാഠശാലയായി മാറുകയായിരുന്നു . അടിസ്ഥാന വർഗജനതക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കോളനികളും പുറമ്പോക്ക് ഭൂമിയുമല്ല വേണ്ടതെന്നും മറിച്ച് കൃഷിഭൂമിയാണ് വേണ്ടതെന്ന ദിശാബോധവും അദ്ദേഹം നൽകി. ആദ്യം സർക്കാർ അവഗണിക്കുകയും പിന്നീട് ഭയപ്പെടുത്താൻ ശ്രമിച്ചിട്ടും സമരം ശക്തമായി തുടരുകയാണ്. ദാരിദ്ര്യത്തോടും രോഗങ്ങളോടും അധികാരികളോടും പടപൊരുതി ഈ സമര ജീവിതം മുന്നേറുകയാണ്. രണ്ടായിരത്തിലേറെ മനുഷ്യർ അധിവസിക്കുന്ന ചെങ്ങറസമരഭൂമിയിൽ ഇതുവരെ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല . ഈ സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് സമരം വീണ്ടും ശക്തമായി തുടരുകയാണ്. ഉച്ചക്ക് രണ്ടിനാണ് വാർഷികാഘോഷം. സി.ആർ. നീലകണ്ഠൻ, സി.പി. ജോൺ, ഫാ. അഗസ്റ്റിൻ വട്ടോളി, കെ. റെജികുമാർ തുടങ്ങിയ സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്തെ നിരവധി പേർ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.