ആദ്യഘട്ട ടാറിങ്ങിൽ റിപ്പബ്ലിക്കൻ സ്കൂൾ മുതൽ ചൈനമുക്ക് എസ്.എൻ.ഡി.പി ഭാഗംവരെ കോന്നി: പുനലൂർ-മൂവാറ്റുപുഴ റോഡിൽ കോന്നി ടൗൺ ഭാഗം ജൂലൈ 15ന് മുമ്പ് ഒന്നാംഘട്ട ടാറിങ് നടത്താൻ കെ.യു. ജനീഷ്കുമാർ എം.എൽ.എ കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയറോട് നിർദേശിച്ചു. റോഡിന്‍റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിന് എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം പ്രദേശം സന്ദർശിച്ചു. റിപ്പബ്ലിക്കൻ സ്കൂൾ മുതൽ ചൈനമുക്ക് എസ്.എൻ.ഡി.പിവരെ ഭാഗമാണ് ആദ്യഘട്ട ടാറിങ് നടത്തുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് എം.എൽ.എ നിർദേശിച്ചു. ജൂലൈ ആദ്യവാരം ടൗണിൽ കുടിവെള്ള പൈപ്പ് ലൈൻ പുനഃസ്ഥാപിക്കും, വൈദ്യുതി തൂണുകൾ മാറ്റും. ടൗണിൽ റോഡ് വികസനത്തിനായി മാറ്റിയിട്ട ഭൂമി ഏറ്റെടുക്കണമെന്ന് നിർദേശിച്ചു. എം.എൽ.എ ഓഫിസിൽ ചേർന്ന യോഗത്തിൽ കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ ജാസ്മിൻ, അസി. എൻജിനീയർ ഷൈബി, കരാർ കമ്പനി എൻജിനീയർ മെഫിൻ, വ്യാപാരി വ്യവസായി ഭാരവാഹികളും പങ്കെടുത്തു. - പടം: PTL42koni road കെ.യു. ജനീഷ്കുമാർ എം.എൽ.എ കോന്നി ടൗൺ ഭാഗത്തെ റോഡ് നിർമാണം വിലയിരുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.