പന്തളം നഗരസഭ -വാർഡ്​ 10

പന്തളം നഗരസഭ വാർഡുകളിലൂടെ - വാർഡ് 10 മൂന്നുവർഷം മുമ്പ് നടന്ന ഉപതെരഞ്ഞടുപ്പിൽ മൂന്ന്​ മുന്നണിയെയും ഞെട്ടിപ്പ് എസ്.ഡി.പി.ഐ സ്ഥാനാർഥി ജയിച്ച വാർഡാണ് കടക്കാട് 10ാം വാർഡ്. തെരഞ്ഞെടുപ്പിൽ സി.പി.എം പ്രതിനിധി വിജയിച്ച വാർഡിൽ കൗൺസിലർക്ക് സർക്കാർ ജോലി ലഭിച്ചപ്പോൾ രാജിവെച്ച ഒഴിവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്​ വാർഡ് നഷ്​ടമായി. ഇക്കുറി കടക്കാട് വാർഡിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. മുസ്​ലിം ലീഗ് സ്ഥാനാർഥിയും ഡി.വൈ.എഫ്.ഐ യുവനേതാവും തമ്മിൽ കടത്ത മത്സരമാണ്. മുസ്​ലിം ലീഗ് സ്ഥാനാർഥി മൻസൂറാണ് യു.ഡി.എഫിനെ പ്രതിനിധാനംചെയ്​ത്​​ മത്സരിക്കുന്നത്. കടക്കാട് മുസ്​ലിം ജമാഅത്ത് മെംബർകൂടിയായ ഇദ്ദേഹം പ്രവാസി ലീഗ് മണ്ഡലം പ്രസിഡൻറാണ്. എൽ.ഡി.എഫ് സ്ഥാനാർഥി ഷഫിൻ റജീബ് ഖാൻ (കൊച്ചക്കി) എസ്.എഫ്.ഐയിലൂടെ രാഷ്​ട്രീയത്തിൽ എത്തി. സ്കൂൾ ചെയർമാനായി തുടക്കം. ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹി, ഇ.കെ. നായനാർ പാലിയേറ്റിവ് കെയർ മേഖല പ്രസിഡൻറ്.​ ബി.ടെക് ബിരുദധാരി. എസ്.ഡി.പി.ഐ സ്ഥാനാർഥിയായി ആസാദ് പന്തളം മത്സരിക്കുന്നു. പാർട്ടിയുടെ അടൂർ താലൂക്കിലെ മുതിർന്ന നേതാവാണ്. ബി.ജെ.പി സ്ഥാനാർഥി സി. ബിജു ഹിന്ദു ഐക്യവേദി മുൻ അടൂർ താലൂക്ക് ജനറൽ സെക്രട്ടറിയാണ്. ചിത്രം: 10 Shefin Rajeeb Khan LDF -ഷഫിൻ റജീബ് ഖാൻ (എൽ.ഡി.എഫ്) ചിത്രം: 10 Mansoor UDF -മൻസൂർ (യു.ഡി.എഫ്) ചിത്രം: 10 Asad SDPI -ആസാദ്​ പന്തളം (എസ്.ഡി.പി.ഐ) ചിത്രം: 10 Biju BJP -സി. ബിജു (ബി.ജെ.പി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.