മല്ലപ്പള്ളി: വിഷുക്കാലം ലക്ഷ്യമാക്കി ജനകീയ സമഗ്ര പച്ചക്കറികൃഷി വിളവെടുപ്പിന് വെണ്ണിക്കുളത്ത് തുടക്കമായി. വെള്ളിയാഴ്ച രാവിലെ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപന ബ്ലോക്ക് പ്രസിഡന്‍റ് ശോശാമ്മ ജോസഫ് നടത്തി. കർഷകസംഘം ഏരിയ സെക്രട്ടറിയും ജില്ല പഞ്ചായത്ത് അംഗവുമായ ജിജി മാത്യുവിന്‍റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ, കർഷകസംഘം, കെ.എസ്.കെ.ടി.യു, എൻ.ആർ.ഇ.ജി.ഡബ്ല്യു, എ.ഐ.ഡി.ഡബ്ല്യു.എ എന്നീ സംഘടനകളാണ് കൃഷിക്ക് നേതൃത്വം നൽകിയത്. മാർക്കറ്റിങ് കൃഷി അസി. ഡയറക്ടർ മാത്യു എബ്രഹാം, കൃഷി ഓഫിസർ ലതാ മേരി തോമസ്, ഫീൽഡ് അസി. എൻ. സുനിൽകുമാർ, കർഷകസംഘം സെക്രട്ടറി നജീബ് റാവുത്തർ, കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗം അമ്മിണി ജോൺ, മാത്യു, അഡ്വ. സിറിൽ ടി.ഈപ്പൻ, ഏരിയ കമ്മിറ്റി അംഗം അലക്സ് തോമസ്,ലോക്കൽ സെക്രട്ടറി സുനിൽ വർഗീസ്, കർഷകസംഘം ഏരിയ പ്രസിഡന്‍റ് അഡ്വ. അഭിലാഷ് ഗോപൻ, ഗ്രാമപഞ്ചയത്ത് അംഗങ്ങളായ ഷിജു പി.കുരുവിള, സാബു ബഹാന്നാൻ, സുനിത, രാജു പുളിമൂട്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ജോജി മാത്യു, ജോർജ് വർഗീസ്, സി.ഡി.എസ് ചെയർപേഴ്സൻ ഓമനകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.