ടീംലീഡര്‍, കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ തെരഞ്ഞെടുപ്പ്

പത്തനംതിട്ട: ജലജീവന്‍ പദ്ധതി പ്രകാരം ടാപ്പുകളിലൂടെ ശുദ്ധജല വിതരണം മുഴുവന്‍ ഗ്രാമീണഭവനങ്ങളിലും ലഭ്യമാക്കുക ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഐ.എസ്.എ ജോലികള്‍ പഞ്ചായത്ത് തലത്തില്‍ ചെയ്യുന്നതിന് കരാറടിസ്ഥാനത്തില്‍ ടീം ലീഡര്‍, കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്കോ കുടംബശ്രീ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. ഒഴിവുള്ള പഞ്ചായത്തുകള്‍: ആറന്മുള, അരുവാപ്പുലം, അയിരൂര്‍, ചെന്നീര്‍ക്കര, ഇരവിപേരൂര്‍, കടപ്ര, കവിയൂര്‍, കോയിപ്രം, കോന്നി, കുളനട, മലയാലപ്പുഴ, മെഴുവേലി, മൈലപ്ര, നാരങ്ങാനം, റാന്നി, പെരിങ്ങര, പ്രമാടം, തണ്ണിത്തോട്, തുമ്പമണ്‍, വള്ളിക്കോട്, പന്തളംതെക്കേക്കര. ടീം ലീഡര്‍- വിദ്യാഭ്യാസ യോഗ്യത: എം.എസ്.ഡബ്ല്യു /എം.എ സോഷ്യോളജി. ഗ്രാമവികസനം/ജലവിതരണ പദ്ധതികളില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍- വിദ്യാഭ്യാസ യോഗ്യത: ബിരുദം. ഗ്രാമവികസനം/സാമൂഹികസേവനം/ജലവിതരണ പദ്ധതികളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഫോൺ: 9188112605.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.