സിൽവർ ​ൈലൻ വിനാശ പദ്ധതിയെന്ന്​

പത്തനംതിട്ട: കേരളത്തെ കടക്കെണിയിലാക്കുന്നതും സാധാരണക്കാരന് പ്രയോജനം ചെയ്യാത്തതും, പരിസ്ഥിതി വിനാശകരവുമായ സിൽവർ ​ൈലൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കെ. റെയിൽ വിരുദ്ധ സമര ജില്ലാ ഐക്യദാർഢ്യ സമിതി ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു. കെ റെയിൽ വിരുദ്ധ ഐക്യദാർഢ്യ സമിതി സംഘടിപ്പിച്ച കൺ​െവൻഷൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് സാധ്യതാപഠനമോ, പരിസ്ഥിതി ആഘാത പഠനമോ, സാമൂഹിക ആഘാത പഠനമോ ഒന്നുമില്ലാതെ, സ്വന്തം മുന്നണിയിൽപോലും ചർച്ചചെയ്യാതെ നടപ്പാക്കുവാൻ ശ്രമിക്കുന്നു എന്നതു തന്നെ സംശയകരമാണ്​. ഏതു സമയവും ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടാകുന്ന കേരളത്തിൽ വിനാശകരമായ രീതിയിലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ഇതിന് അനുകൂലമായി സർക്കാർ നിരത്തുന്ന വാദങ്ങൾ യുക്തിക്ക് നിരക്കാത്തതാണ്. പദ്ധതിമൂലം നിരവധി കുടുംബങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക്​ ഇരകളാക്കിത്തീരുമെന്നും പുതുശ്ശേരി പറഞ്ഞു. ജനകീയ പ്രതിരോധ സമിതി ജില്ലാ വൈസ്പ്രസിഡൻറ് ജോർജ് മാത്യു കൊടുമൺ അധ്യക്ഷത വഹിച്ചു. കെ.ആർ. അശോക് കുമാർ, റെജി മലയാലപ്പുഴ, സാമുവേൽ പ്രക്കാനം, കെ.ജി. അനിൽകുമാർ, സി.കെ.അർജുനൻ, സത്യചന്ദ്രൻ, ബേബി ചെരിപ്പിട്ടകാവ്, പി.കെ. ഭഗത്ത്, രതീഷ് രാമകൃഷ്ണൻ, സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ചിത്രം PTL 15 PUTHUSSERY കെ റെയിൽ വിരുദ്ധ ഐക്യദാർഢ്യ സമിതി സംഘടിപ്പിച്ച കൺ​െവൻഷൻ ജോസഫ്. എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു ------- എം.എം.നസീർ ചുമതല ഏറ്റു പത്തനംതിട്ട: ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ചുമതല ഏറ്റെടുത്തു. ഇതു സംബന്ധിച്ച് ചേർന്ന ഡി.സി.സി നേതൃ യോഗത്തിൽ പ്രസിഡൻറ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ, നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ ഡി.സി.സി പ്രസിഡൻറ്​ ബാബു ജോർജ്, എ. സുരേഷ്​കുമാർ, സാമുവൽ കിഴക്കുപുറം, രാജേഷ് ചാത്തങ്കേരി, കെ.ജാസിംകുട്ടി, ദളിത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു. ഫോട്ടോ PTL 14 NAZEER കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ പാർട്ടിയുടെ ജില്ല ചുമതല ഏറ്റെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.