ബേക്കറി ആൻഡ്​​ കണ്‍ഫെക്​ഷനറി നിര്‍മാണത്തില്‍ മാനേജ്മെൻറ്​ പരിശീലനം

ബേക്കറി ആൻഡ്​​ കണ്‍ഫെക്​ഷനറി നിര്‍മാണത്തില്‍ മാനേജ്മൻെറ്​ പരിശീലനം പത്തനംതിട്ട: ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇൻറര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷനും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ചേര്‍ന്ന് ബേക്കറി ആൻഡ്​​ കണ്‍ഫെക്​ഷനറി ഭക്ഷ്യോല്‍പന്ന മേഖലയില്‍ പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 20 ദിവസത്തെ ടെക്‌നോളജി മാനേജ്മൻെറ്​ ഡെവലപ്മൻെറ്​ പ്രോഗ്രാം സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്കായിരിക്കും പരിശീലനം. യോഗ്യത പത്താം ക്ലാസ് പഠിച്ചിരിക്കണം. കൂടാതെ ഭക്ഷ്യോല്‍പന്ന മേഖലയില്‍ താൽപര്യവും പ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രായം 18നും 45നും മധ്യേ. രജിസ്ട്രേഷനും വിശദാംശങ്ങള്‍ക്കും താഴെ പറയുന്ന നമ്പറില്‍ ഒക്ടോബര്‍ 30നകം ബന്ധപ്പെടണം. അഭിമുഖത്തിലൂടെയായിരിക്കും പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. അടൂര്‍ താലൂക്ക് - 9846996421, തിരുവല്ല - 9496427094, പത്തനംതിട്ട - 8848203103, കോഴഞ്ചേരി - 9495001855. പ്രോജക്ട് അസി. ഒഴിവ്​ പത്തനംതിട്ട: തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവൃത്തികളുടെ ജിയോ ടാഗിങ്​ ഉള്‍പ്പെടെയുള്ള ജോലിക്ക്​ ഒരു പ്രോജക്ട് അസിസ്​റ്റൻറിനെ തെരഞ്ഞെടുക്കുന്നു. നിലവില്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കാറ്റഗറി നാല് പ്രകാരമുള്ള കരാര്‍ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള യോഗ്യത, സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോള്‍/സാങ്കതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആൻഡ്​​ ബിസിനസ് മാനേജ്മൻെറ്​ പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്​റ്റ്​ ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. മേഖലയിലെ തൊഴില്‍ പരിചയം, സാങ്കേതിക പരിജ്ഞാനം എന്നിവ സെലക്​ഷന്‍ കമ്മിറ്റി പരിഗണിക്കും. അഭിമുഖ തീയതി അപേക്ഷകരെ അറിയിക്കും. ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. ഫോണ്‍: 0468 2382223.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.