നിയമ ബോധവത്​കരണ ശിൽപശാല

ptl th 10 തിരുവല്ല: സാധാരണ ജനങ്ങൾക്ക് നിയമസഹായം എത്തിക്കാൻ സന്നദ്ധ സംഘടനകൾക്ക് സാമൂഹിക ബാധ്യതയുണ്ടെന്ന് തിരുവല്ല കുടുംബകോടതി ജഡ്ജി എം. ശശികുമാർ പറഞ്ഞു. തിരുവല്ല താലൂക്ക് ലീഗൽ സർവിസ് സൊസൈറ്റിയും പുഷ്പഗിരി ഡൻെറൽ കോളജ് എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവല്ല ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്​ അധ്യക്ഷത വഹിച്ചു. ഫാ. എബി വടക്കുംതല, അഡ്വ. പ്രേംകുമാർ, ഡോ. കെ. ജോർജ് വർഗീസ്, ഡോ. സന്തോഷ് എം. മാത്യൂസ്, ആരോഗ്യ സർവകലാശാല സെനറ്റ് അംഗം ഡോ. തോമസ് ജോർജ്, ഡോ. ബെൻലി ജോർജ്, ഡോ. ബിജു സെബാസ്​റ്റ്യൻ, ഡോ. സുനു ആലീസ് ചെറിയാൻ, മുരളീധരൻ കൈമൾ, സജി മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.