മണ്‍സൂണ്‍ മുന്നൊരുക്കം; ജില്ല മൃഗസംരക്ഷണ വകുപ്പ് നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു

പത്തനംതിട്ട: ജില്ല ദുരന്തനിവാരണ അതോറിറ്റിയിലേക്ക് മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ല മൃഗസംരക്ഷണ വകുപ്പ് ജില്ല, താലൂക്ക്തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന്​ ദ്രുതകര്‍മസേനയെ നിയോഗിച്ചതായി ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്​ നടപടി. ജില്ലതല, അടൂര്‍, കോഴഞ്ചേരി താലൂക്ക്തല നോഡല്‍ ഓഫിസറായി ജില്ല എപ്പിഡമോളജിസ്​റ്റ്​ ഡോ. എം.ജി ജാനകിദാസിനെയാണ് (9447223590)നിയമിച്ചിരിക്കുന്നത്. മല്ലപ്പള്ളി, തിരുവല്ല താലൂക്ക്തല നോഡല്‍ ഓഫിസറായി ഡോ. സി. ശ്രീകുമാര്‍ (9447586773), റാന്നി, കോന്നി താലൂക്ക്തല നോഡല്‍ ഓഫിസറായി ഡോ. എബി എബ്രഹാം (9447279115) എന്നിവരെ നിയമിച്ചിട്ടുണ്ട്. ദ്രുതകര്‍മസേനയില്‍ താലൂക്ക്തല സമിതികളുടെ കോഓഡിനേഷന്‍ അതത് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിലെ അസി.​ പ്രോജക്​ട്​ ഓഫിസർമാര്‍ക്കായിരിക്കും. താലൂക്ക് സമിതികള്‍ പത്തനംതിട്ട ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമി​ൻെറ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുക. ഓമല്ലൂരില്‍ കിടപ്പുരോഗികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങി പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ എത്തി വാക്‌സിന്‍ നല്‍കിത്തുടങ്ങി. വാര്‍ഡ് ഒന്ന് ചീക്കനാലിലെ 18 പേര്‍ക്കാണ് കോവാക്‌സിന്‍ ഒന്നാം ഡോസ് നല്‍കിയത്. ഓരോരുത്തര്‍ക്കും കുത്തിവെപ്പ്​ എടുത്തശേഷം നിരീക്ഷണം പൂര്‍ത്തിയാക്കി ഒരു വളൻറിയറെ വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് അടുത്ത വീട്ടിലേക്ക്​ പോകുന്നത്. ആകെ 215 കിടപ്പ് രോഗികളാണ് പഞ്ചായത്തിലുള്ളത്. അവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ വാക്‌സിന്‍ ലഭിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയശ്രീ പണിക്കര്‍, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് എസ്. സിന്ധു, ആശ വര്‍ക്കര്‍ എന്‍.കെ. സുമ, വാര്‍ഡ് മെംബര്‍ മിനി വര്‍ഗീസ് എന്നിവരാണ് പാലിയേറ്റിവ് വാക്‌സിനേഷന്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയത്. വളൻറിയര്‍മാരായ റോജന്‍ റോയി, റോഷന്‍ റോയി തോമസ്, വിഷ്ണു എസ്. ദാസ് എന്നിവരും സഹായിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.