പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിൽ ഇന്ന്​ കോൺ​ഗ്രസ്​ സമരം

പത്തനംതിട്ട: കോവിഡ് മഹാമാരികാലത്തുപോലും പെട്രോള്‍, ഡീസല്‍ വില അനുദിനം ഉയര്‍ത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാറി‍ൻെറയും പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി ഒഴിവാക്കി ജനങ്ങളുടെ ഭാരം കുറക്കാന്‍ തയാറാകാത്ത സംസ്ഥാന സര്‍ക്കാറി‍ൻെറയും നിലപാടുകളിൽ പ്രതിഷേധിച്ച്​ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് വെള്ളിയാഴ്ച ജില്ലയിലെ എല്ലാ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലും, പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാന്‍ ഡി.സി.സി ഭാരവാഹികളുടെയും, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരുടെയും യോഗം തീരുമാനിച്ചു. പ്രസിഡൻറ്​ ബാബു ജോര്‍ജി‍ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കെ.പി.സി.സി സെക്രട്ടറി പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, അഡ്വ. കെ. ജയവര്‍മ, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ബാബുജി ഈശോ, ഡി.സി.സി ഭാരവാഹികളായ ടി.കെ. സാജു, കെ.കെ. റോയ്സണ്‍, എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്​ദുൽസലാം, വി.ആര്‍. സോജി, വിനീത അനില്‍ എന്നിവര്‍ പങ്കെടുത്തു. ബി.ജെ.പി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു പത്തനംതിട്ട: സി.പി.എം-മാഫിയ കൂട്ടുകെട്ട് കൊണ്ട് തകർക്കാൻ പറ്റുന്ന പ്രസ്ഥാനമല്ല ബി.ജെ.പിയെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ഡോ. ജെ. പ്രമീളാ ദേവി പറഞ്ഞു. സർക്കാരും പൊലീസും മാധ്യമങ്ങളും ചേർന്ന് ബി.ജെ.പി നേതാക്കളെ വേട്ടയാടുന്നതായി ആരോപിച്ച്​ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പ്രസിഡൻറ്​ അശോകൻ കുളനട അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ എം. എസ്. അനിൽ, ജില്ല സെക്രട്ടറി എം.ജി.കൃഷ്ണകുമാർ, ആറന്മുള നിയോജക മണ്ഡലം പ്രസിഡൻറ്​ അഭിലാഷ് ഓമല്ലൂർ, മുനിസിപ്പൽ പ്രസിഡൻറ്​ പി.എസ്. പ്രകാശ് എന്നിവർ സംസാരിച്ചു. ജില്ലയിലെ രണ്ടായിരത്തോളം കേന്ദ്രങ്ങളിൽ ബി.ജെ.പി മണ്ഡലം, പഞ്ചായത്ത്‌, ബൂത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതായി ജില്ല പ്രസിഡൻറ്​ അശോകൻ ക​ുളനട അറിയിച്ചു. യുവമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്​ടറേറ്റിന്​ മുന്നിൽ നടന്ന പ്രതിഷേധ ധർണ ജില്ല അധ്യക്ഷൻ കെ.ഹരീഷ്​ പൂവത്തൂ൪ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ആർ. നിതീഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അഖിൽ വ൪ഗീസ്, യുവമോർച്ച ജില്ല ട്രഷറർ ഹരി നീർവിളാക൦, അഭിലാഷ് മൈലപ്ര എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.