പെരുമ്പെട്ടി എം.ടി യു.പി സ്കൂൾ അടച്ചു

മല്ലപ്പള്ളി: വിദ്യാഭ്യാസ സാമൂഹികരംഗത്ത് ഒരു ജനതയുടെ മാറ്റത്തിന് തുടക്കംകുറിച്ച എം.ടി യു.പി സ്കൂള്‍ അടച്ചു. സ്ഥിരനിയമനത്തിലുള്ള ഏകാധ്യാപികയായ പ്രഥമാധ്യാപിക വിരമിച്ചതുകൂടാതെ ആകെയുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾ എഴാംതരം കഴിഞ്ഞ് മറ്റ് സ്കൂളിലേക്ക് പോകുകയും ചെയ്​തു. പുതുതായി ആരും ഇവിടെ പഠിക്കാൻ എത്തിയുമില്ല. ആറ്​ പ്രവർത്തിദിവസം വരെയും വിദ്യാർഥികളാരും എത്താത്തതിനാലാണ്​ സ്കൂളിന് താഴുവീഴുന്നത്. 1950ൽ ആരംഭിച്ച് 14 അധ്യാപകരും 410 വിദ്യാർഥികളും വരെ ഇവിടെയുണ്ടായിരുന്നു. ആദ്യ 50 വർഷം സുഗമമായി പ്രവർത്തിച്ചുവന്ന സ്കൂളിൽ കുട്ടികൾ നന്നേ കുറഞ്ഞത് 2005 മുതലാണ്​. കഴിഞ്ഞ വർഷം മൂന്ന് അധ്യാപികമാരും ഒരു പ്യൂണും പ്രധാനാധ്യാപികയും ഒഴികെ എല്ലാവരും ദിവസവേതനക്കാരായിരുന്നു. ലാഭകരമല്ലാത്തതിനാൽ പുതിയ നിയമനത്തിന് സർക്കാർ അനുമതിയില്ലെന്നത് മനേജ്മൻെറിന് തിരിച്ചടിയായി. വാഹനസൗകര്യം അടക്കം പി.ടി.എ സജ്ജമാക്കിയെങ്കിലും വിദ്യാർഥികൾ ഇംഗ്ലീഷ് മീഡിയം സ്​കൂളുകളിൽ പ്രവേശനം തേടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.