മൂന്നരവർഷത്തിനകം റാന്നിയിൽ എല്ലാ വീടുകളിലും കുടിവെള്ളം

റാന്നി: 2024 പൂർത്തിയാകുമ്പോഴേക്കും റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്​ഷൻ എത്തിക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. റാന്നിയിലെ കുടിവെള്ള വിതരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത ജലവിഭവ വകുപ്പി​ൻെറ യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. 220 കോടിയുടെ പ്രവൃത്തികളാണ് നടന്നുവരുന്നത്. നിലവിൽ 25,000 വാട്ടർ കണക്​ഷനുകൾ ഉണ്ട്. പുതുതായി 440 കോടിയുടെ പ്രോജക്​ടുകൾ സമർപ്പിച്ചിട്ടുണ്ട്. ഇതുവഴി 31,000 കണക്​ഷനുകൾ റാന്നിയിൽ നൽകാനാകും. പെരുനാട്​, അത്തിക്കയം കുടിവെള്ള പദ്ധതിയുടെ നിർമാണം മാർച്ചോടുകൂടി തീരും. മണ്ഡല-മകരവിളക്കിന് മുമ്പ് നിലയ്ക്കൽ പദ്ധതി പൂർത്തീകരിക്കണമെന്ന് എം.എൽ.എ നിർദേശം നൽകി. ഈ പദ്ധതിയിലെ വെള്ളം ളാഹ, മണക്കയം വരെ എത്തിക്കാൻ നടപടി സ്വീകരിക്കണം. അങ്ങാടി, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളിൽ കിഫ്ബി വഴി നടക്കുന്ന പൈപ്പിടീൽ പദ്ധതി എത്രയും വേഗം പൂർത്തീകരിച്ച് ജലവിതരണം നടത്താൻ യോഗത്തിൽ തീരുമാനമായി. അങ്ങാടി - കൊറ്റനാട് കുടിവെള്ള പദ്ധതിക്ക് 70 കോടിയുടെ പുതിയ ഡി.പി.ആർ നൽകിയിട്ടുണ്ട്. ഇതിന് ഭരണാനുമതി ലഭിച്ചാൽ ഉടൻതന്നെ ഒരുമാസത്തിനകം നിർമാണം ടെൻഡർ ചെയ്യാനാകും. ചെറുകോൽ -റാന്നി-നാരങ്ങാനം ജലവിതരണ പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കും. മേജർ കുടിവെള്ള പദ്ധതി കാഞ്ഞിരത്താമലയിലേക്ക് നീട്ടും. കുടിവെള്ളം എത്താത്ത ഇടമുറിയിൽ പെരുന്തേനരുവി പദ്ധതിയിൽനിന്ന് വെള്ളമെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കും. നീരാട്ട് കാവ് പുതിയ പദ്ധതിയുടെ സാധ്യത പരിശോധിക്കും. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമാണം മൂലം പൈപ്പ് തകർന്ന് ജലം മുടങ്ങിക്കിടക്കുന്ന ഭാഗങ്ങളിൽ കുടിവെള്ള വിതരണം ഉടൻ ആരംഭിക്കാനും എം.എൽ.എ നിർദേശം നൽകിയിട്ടുണ്ട്. വാട്ടർ അതോറ്റി ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രകാശ് ഇടിക്ക​ുളയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു . ptl rni _1 water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.