ഭിന്നശേഷിക്കാർക്ക്​ സ്വയംതൊഴില്‍ പദ്ധതി

പത്തനംതിട്ട: ജില്ല കൃഷി വിജ്ഞാന കേന്ദ്രം കോയിപ്രം ബ്ലോക്ക് പഞ്ചായത്തി​ൻെറ സാമ്പത്തിക സഹായത്തോടെ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന്​ നടപ്പാക്കുന്ന നൂതന പദ്ധതിയുടെ ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ജിജി ജോണ്‍ മാത്യു നിർവഹിച്ചു. കൃഷി വിജ്ഞാനകേന്ദ്രം മേധാവിയും സീനിയര്‍ സയൻറിസ്​റ്റുമായ ഡോ. സി.പി. റോബര്‍ട്ട് അധ്യക്ഷത വഹിച്ചു. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ലാലു തോമസ് നിർവഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. പ്രസാദ്, രാജീവ്, കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്​ട്​ മാറ്റര്‍ സ്‌പെഷലിസ്​റ്റ്​ ഡോ. സിന്ധു സദാനന്ദന്‍, പ്രോഗ്രാം അസി. ബിനു ജോണ്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ ഷാജി സി. സാം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 'കൂടുകളിലെ മുട്ടക്കോഴി വളര്‍ത്തല്‍' വിഷയത്തില്‍ കൃഷി വിജ്ഞാന കേന്ദ്രം അനിമല്‍ സയന്‍സ് വിഭാഗം സബ്ജക്​ട്​ മാറ്റര്‍ സ്‌പെഷലിസ്​റ്റ്​ ഡോ. സെന്‍സി മാത്യു പരിശീലനത്തിന് നേതൃത്വം നല്‍കി. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 ഭിന്നശേഷിക്കാര്‍ക്ക് കോഴിക്കൂടും കോഴിക്കുഞ്ഞുങ്ങളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്തു. ചിത്രം: PTL Noothana Project ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന്​ നടപ്പാക്കുന്ന നൂതന പദ്ധതിയുടെ ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ജിജി ജോണ്‍ മാത്യു നിർവഹിക്കുന്നു അക്ഷരവീട്ടിൽ മാധ്യമം 'വെളിച്ചം' പദ്ധതി പന്തളം: അക്ഷരവീട്ടിൽ മാധ്യമം 'വെളിച്ചം' പദ്ധതി ഉദ്​ഘാടനം ചെയ്തു. പത്രം സ്പോൺസർ ചെയ്ത അടൂർ തവിക എജുക്കേഷനൽ കൺസൾട്ടൻസി ഡയറക്ടർ സന്ധ്യ മഹേശ്വരൻ സുനു സാബുവിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്​തു. 'മാധ്യമം' റീജനൽ മാനേജർ വി.എസ്. സലിം, പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, വാർഡ് കൗൺസിലർ അംബിക രാജേഷ്, 'മാധ്യമം' സി.ഇ.ഒ പി.എം. സ്വാലിഹ്, ആ​േൻറാ ആൻറണി എം.പി, ചിറ്റയം ഗോപകുമാർ എം.എൽ.എ, നടൻ കൈലാഷ്, പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡൻറ്​ പി. ശശികുമാർ വർമ, ആനന്ദപ്പള്ളി സൻെറ്​ മേരീസ് ചർച്ചിലെ ഫിലിപ്പോസ് ഡാനിയൽ, ഫെഡറേഷൻ ഓഫ് റെസിഡൻറ്​ അസോസിയേഷൻ പ്രസിഡൻറ്​ ചെറുവള്ളി ഗോപകുമാർ, സർക്കുലേഷൻ മാനേജർ വി.എസ്. കബീർ, 'മാധ്യമം' ലേഖകൻ എ. ഷാനവാസ് ഖാൻ എന്നിവർ പങ്കെടുത്തു. ചിത്രം: PTL Madhyamam Velicham പന്തളം അക്ഷരവീട്ടിൽ മാധ്യമം 'വെളിച്ചം' പദ്ധതി സ്പോൺസർ അടൂർ തവിക എജുക്കേഷനൽ കൺസൾട്ടൻസി ഡയറക്ടർ സന്ധ്യ മഹേശ്വരൻ സുനു സാബുവിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. 'മാധ്യമം' റീജനൽ മാനേജർ വി.എസ്. സലിം, പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, വാർഡ് കൗൺസിലർ അംബിക രാജേഷ്, 'മാധ്യമം' സി.ഇ.ഒ പി.എം. സ്വാലിഹ്, ആ​േൻറാ ആൻറണി എം.പി, ചിറ്റയം ഗോപകുമാർ എം.എൽ.എ, നടൻ കൈലാഷ്, ഫാ. ഫിലിപ്പോസ് ഡാനിയൽ തുടങ്ങിയവർ സമീപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.