'ജീവാമൃതം' കുടിവെള്ള അദാലത്തിന് തുമ്പമണ്ണിൽ തുടക്കമായി

തുമ്പമൺ: അടൂർ മണ്ഡലത്തിലെ കുടിവെള്ളക്ഷാമം ഇല്ലാതാക്കുന്നതിനുവേണ്ടി ചിറ്റയം ഗോപകുമാർ എം.എൽ.എ മുൻകൈയെടുത്ത് നടപ്പിലാക്കുന്ന ജീവാമൃതം 2021 കുടിവെള്ള അദാലത്തിന് തുമ്പമണ്ണിൽ തുടക്കമായി. എം.എൽ.എ അദാലത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ റോണി സഖറിയ അധ്യക്ഷതവഹിച്ചു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ജനപ്രതിനിധികൾ അവരുടെ വാർഡിലെ കുടിവെള്ള സംബന്ധിയായ വിഷയങ്ങൾ എം.എൽ.എയുടെ മുന്നിൽ അവതരിപ്പിച്ചു. തുമ്പമൺ പഞ്ചായത്തിലെ 13 വാർഡുകളിലെ ചില വാർഡുകളിൽ കുടിവെള്ള പ്രശ്നം രൂക്ഷമാ​െണന്ന് മെംബർമാർ എം.എൽ.എയെ അറിയിച്ചു. വേനൽക്കാലത്ത് ചിലയിടങ്ങളിൽ കുടിവെള്ളപ്രശ്നം രൂക്ഷമാകാറുണ്ട്. ഇപ്പോൾ വാട്ടർ അതോറിറ്റിയുടെ പൈപ്പ്​ലൈൻ ആണ് ഉള്ളത്. തുമ്പമൺ പഞ്ചായത്തിൽ അച്ചൻകോവിലാറ്റിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വീട്ടിലേക്ക് എത്തിക്കുന്നത്. നിലവിൽ പ്രദേശത്ത് ഒരു മോട്ടർ ആണുള്ളത്. ഒരുദിവസം തുമ്പമൺ പഞ്ചായത്തിലേക്കും ഒരു ദിവസം പന്തളം തെക്കേക്കര പഞ്ചായത്തിലേക്കുമാണ് വെള്ളം ഇപ്പോൾ പമ്പുചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് അവിടെ രണ്ട് മോട്ടർ വേണമെന്ന ആവശ്യമാണ് ജനപ്രതിനിധികളിൽനിന്ന് ഉയർന്നത്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ പ്രത്യേകമായ സ്കീം തയാറാക്കണമെന്ന ആവശ്യവും ജനപ്രതിനിധികളും രാഷ്​ട്രീയകക്ഷി നേതാക്കളും അറിയിച്ചു. കുടിവെള്ളം കിട്ടാൻ ബുദ്ധിമുട്ടുള്ള ഉയർന്ന പ്രദേശങ്ങളിൽ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മൻെറ് മിനി വാട്ടർ സപ്ലൈ സ്കീം സ്ഥാപിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെടു. പന്തളം തെക്കേക്കര പഞ്ചായത്തിനും തുമ്പമൺ പഞ്ചായത്തിനും വേണ്ടി ഒരു പുതിയ പ്രോജക്ട് തയാറാക്കണമെന്ന നിർദേശവും അദാലത്തിൽ ഉയർന്നുവന്നു. അച്ചൻകോവിലാറ്റിൽനിന്ന് ശേഖരിക്കുന്ന വെള്ളം ശുചീകരിച്ച് പന്തളം തെക്കേക്കര പഞ്ചായത്തിലെ ഉയർന്ന പ്രദേശത്ത് സ്ഥാപിച്ച് രണ്ട് പഞ്ചായത്തിന് വേണ്ടിയും വെള്ളം ലഭിക്കാൻ സഹായിക്കുന്ന പുതിയ ഒരു പ്രോജക്ട് തയാറാക്കണമെന്നും ആവശ്യമുയർന്നു. എല്ലാ പഞ്ചായത്തുകളിലെയും അദാലത്തിനുശേഷം പൊതുവേ എവിടെയൊക്കെയാണ് പുതിയ വാട്ടർലൈൻ സ്ഥാപിക്കേണ്ടത് എന്നും മിനി വാട്ടർ സപ്ലൈ സ്കീം സ്ഥാപിക്കേണ്ടത് എന്നും പരിശോധിച്ച് ആവശ്യമായ ക്രമീകരണം ചെയ്യുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉറപ്പുനൽകി. ഇപ്പോൾനിലവിലുള്ള പ്രശ്നം പരിഹരിക്കുന്നതിലേക്കായി അടിയന്തരമായി ഒരു മോട്ടോർ കൂടി നൽകുമെന്നും എം.എൽ.എ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രേഖ അനിൽ, ജില്ല പഞ്ചായത്ത് മെംബർ ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ലാലി ജോൺ, വിവിധ ഗ്രാമപഞ്ചായത്ത് മെംബർമാർ, രാഷ്​ട്രീയ പാർട്ടി പ്രതിനിധികളായ ഉമ്മച്ചൻ, കെ.പി. മോഹനൻ, ശ്രീജു തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു. വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ നിസാർ, അസി. എൻജിനീയർ സതികുമാരി, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മൻെറ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജെ. ജനറ്റ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു. ചിത്രം: PTL Thumpaman Adalath തുമ്പണ്ണിൽ നടന്ന അദാലത് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.