എൻ.സി.പിയിൽനിന്ന്​ പുറത്താക്കി

പത്തനംതിട്ട:​ കൊടുമൺ പഞ്ചായത്ത്​ 11ാം വാർഡിൽനിന്ന്​ എൻ.ഡി.എയുടെ പിന്തുണയോടെ മത്സരിക്കുന്ന വെള്ളൂർ വിക്രമനെ പാർട്ടിയിൽനിന്ന്​ പുറത്താക്കിയതായി എൻ.സി.പി പത്തനംതിട്ട ജില്ല പ്രസിഡൻറ്​ കരിമ്പനാക്കുഴി ശശിധരൻ നായർ അറിയിച്ചു. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍പ്പെടുത്തുന്നത്​ പരാജയം മുന്നില്‍കണ്ട്​ - ബാബു ജോർജ്​ പത്തനംതിട്ട: പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽപെടുത്തുകയും അറസ്​റ്റ് ചെയ്യുന്നതും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍കണ്ടാണെന്ന്​ ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിശകലനത്തിനായി കൂടിയ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിമതസ്ഥാനാർഥികള്‍ തിങ്കളാഴ്​ച രണ്ടുമണിക്കകം സ്ഥാനാർഥിത്വം പിന്‍വലിച്ച് ഡി.സി.സിയെ അറിയിക്കണമെന്നും പിന്‍വലിക്കാത്തവര്‍ക്കെതിരെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്ത വിധം ആറ​ുവര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നും ബാബു ജോര്‍ജ് അറിയിച്ചു. ഞായറാഴ്​ച കൂടിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം സ്ഥാനാർഥിപ്പട്ടികയുടെ അന്തിമരൂപത്തിന് അംഗീകാരം നല്‍കി. മണ്ഡലം/ബ്ലോക്ക് സ്ക്രീനിങ്​ കമ്മിറ്റികളുടെ കാര്യമായ പരിശോധനയും ജില്ല സ്ക്രീനിങ്​ കമ്മിറ്റിയുടെ അന്തിമപരിശോധനയും കഴിഞ്ഞാണ് സ്ഥാനാർഥിപ്പട്ടികക്ക് അന്തിമരൂപം നല്‍കിയത്. പുതുമുഖങ്ങളും യുവാക്കളും അടങ്ങിയ സ്ഥാനാർഥിപ്പട്ടികയും രാഷ്​ട്രീയ സാഹചര്യവും യു.ഡി.എഫിന് ജില്ലയില്‍ വമ്പിച്ച വിജയം നല്‍കുമെന്ന് ജില്ല കോണ്‍ഗ്രസ് നേതൃയോഗം വിലയിരുത്തി. കോണ്‍ഗ്രസ് രാഷ്​ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന്‍, അടൂര്‍ പ്രകാശ് എം.പി, ആ​േൻറാ ആൻറണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, അഡ്വ. പഴകുളം മധു, പി. മോഹന്‍രാജ്, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി സെക്രട്ടറിമാരായ സതീഷ് കൊച്ചുപറമ്പില്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.