കാമ്പസ് ഫ്രണ്ട് സംസ്ഥാനതല മെംബർഷിപ് ഉദ്ഘാടനം

പത്തനംതിട്ട: 'കരുതലോടെ പ്രതിരോധിക്കാം, കരുത്തോടെ പ്രതികരിക്കാം' എന്ന തലക്കെട്ടിൽ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാനതല മെംബർഷിപ് ഉദ്ഘാടനം പത്തനംതിട്ടയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി.പി. അജ്മൽ ഉദ്​ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.എസ്. മുസമ്മിൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് അബ്​ദുൽ റാഷി, ജില്ല സെക്രട്ടറി പി.എസ്​. അജ്മൽ, തൻസീം കോട്ടാങ്ങൽ, അംജിത് പന്തളം, ജസീൽ പഴകുളം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.