സൗരോർജ വിളക്കുകളുടെ ഉദ്​ഘാടനം

വടശ്ശേരിക്കര: ളാഹ മഞ്ഞതോട് ആദിവാസി ഊരുകളിൽ കോട്ടയം എമിറേറ്റ്സ് ലയൺസ്‌ ക്ലബ് സ്ഥാപിച്ച മന്ത്രി കെ. രാജു നിർവഹിച്ചു. സൗരോർജ വിളിക്കുകളുടെ സ്വിച്ച് ഓൺ ചന്ദ്രൻ എന്ന ആദിവാസിയുടെ ഊരിൽ നടത്തി. ഗോത്ര പഠനശാലക്ക്​ സൗരോർജ വിളക്കുകളും കുട്ടികൾക്ക് പോഷകാഹാരവും വസ്ത്രങ്ങളും മന്ത്രി വിതരണം ​െചയ്തു. വനങ്ങളെയും വന്യജീവികളെയുംപോലെ വനത്തോടുചേർന്ന് താമസിക്കുന്ന കർഷകരെയും സംരക്ഷിക്കണം. ഇവിടെ താമസിക്കുന്ന ആദിവാസികൾ നട്ടുവളർത്തിയ മരങ്ങൾ അവശ്യഘട്ടത്തിൽ മുറിക്കുന്നതിനുള്ള അനുമതി സ്വീകരിക്കുമെന്നും നിയമ തടസ്സങ്ങൾ മാറ്റി 10 ഏക്കർ ഭൂമിവരെ ലഭിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അടിയന്തരമായി ഊരുകളിലേക്കുള്ള വഴിവിളക്കുകൾ സ്ഥാപിക്കുന്നതിന് നടപടിയെടുക്കാൻ കലക്​ടർക്കും ഡി.എഫ്​.ഒക്കും മന്ത്രി നിർദേശം നൽകി. ഗോത്രവർഗക്കാർ വിവിധ നിവേദനങ്ങൾ മന്ത്രിക്ക്​ സമർപ്പിച്ചു. ഗോത്രപാഠശാലയിലെ രാജു എബ്രഹാം എം.എൽ.എയും മൊബൈൽ ചാർജിങ്​ യൂനിറ്റി​ൻെറ ഉദ്​ഘാടനം കലക്​ടർ പി.ബി. നൂഹും നിർവഹിച്ചു. സൗരോർജ ടോർച്ച്​ ഡി.എഫ്​.ഒ ജയകുമാർ ശർമവിതരണവും നടത്തി. ലയൺസ്‌ ഗവർണർ ഡോ. സി.പി. ജയകുമാർ അധ്യക്ഷതവഹിച്ചു. സബ് കലക്ടർ ചെത്സ സിനി, ലയൺസ്‌ മുൻ ഗവർണർ കെ.എ. തോമസ്, വൈസ് ഗവർണർ പ്രിൻസ് സ്കറിയ, പി.സി. ചാക്കോ, പത്തനംതിട്ട ലയൺസ്‌ ക്ലബ് പ്രസിഡൻറ്‌ ജി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ചീഫ് പ്രോജക്ട്​ കോഓഡിനേറ്റർ കെ.എസ്​. മോഹനൻപിള്ള സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.