കാര്‍ഷിക ബില്ലിനെതിരെ കോൺഗ്രസ്​ പ്രതിഷേധം

പത്തനംതിട്ട: ഇന്ത്യന്‍ കാര്‍ഷിക ഉൽപന്നങ്ങളുടെ ഉൽപാദന വിപണന വാണിജ്യ നിയന്ത്രണത്തിനുവേണ്ടി കൊണ്ടുവന്ന നിയമവും കരാര്‍ കൃഷിനടപ്പാക്കാനുള്ള നിയമവും രാജ്യത്തി​ൻെറ ഫെഡറല്‍ ഘടനക്ക​്​ എതിരാണെന്ന് ഡി.സി.സി പ്രസിഡൻറ്​ ബാബു ജോര്‍ജ്. പത്തനംതിട്ട ഹെഡ് പോസ്​റ്റ്​ ഓഫിസിന്​ മുന്നിൽ കര്‍ഷക ബില്ലുകള്‍ക്കെതിരെ കോൺഗ്രസ്​ പ്രതിഷേധ ധര്‍ണയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ്​ റനീസ് മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ്​ എ. ഷംസുദ്ദീന്‍, ഡി.സി.സി വൈസ് പ്രസിഡൻറ്​ എ. സുരേഷ്കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജാസിംകുട്ടി, റോഷന്‍ നായര്‍, മുനിസപ്പല്‍ ചെയര്‍പേഴ്‌സൻ റോസ്‌ലിന്‍ സന്തോഷ്, ബ്ലോക്ക് പ്രസിഡൻറ്​ അബ്​ദുൽകലാം ആസാദ്, സലിം പി.ചാക്കോ, സജി കെ.സൈമണ്‍, അജിത് മണ്ണില്‍, പി.എം. അമീന്‍, ഏബല്‍ മാത്യു, പി.കെ. ഇക്ബാല്‍, ഷാജി കുളനട, എ. ഫറൂക്ക്, ഷാനവാസ് പെരിങ്ങമല, രാജു വെട്ടിപ്പുറം, ഷബീര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ ധര്‍ണക്ക്​ മുന്നോടിയായി രമ്പരാഗത രീതിയില്‍ പാളത്തൊപ്പി ധരിച്ച്​ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.