ആദിവാസികൾക്ക്​ ഗിരിദീപം പദ്ധതിയുമായി നാഷനൽ സർവിസ് സ്കീം

അടൂർ: ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും സഹായം എത്തിക്കും. കോവിഡ് കാലഘട്ടത്തിൽ അതിജീവനത്തിന് സഹായിക്കുന്ന 'ഗിരിദീപം' പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനമായ 'തുണ - കാടി​ൻെറ നന്മക്ക്​' പദ്ധതിയുടെ ഭാഗമായാണ് സഹായം. എൻ.എസ്.എസ് അഞ്ച് ക്ലസ്​റ്ററുകളായ അടൂർ, തിരുവല്ല, പത്തനംതിട്ട, റാന്നി, കോന്നി എന്നിവിടങ്ങളിൽനിന്ന്​ 59 സ്കൂളിലെ പ്രോഗ്രാം ഓഫിസർമാരും വളൻറിയേഴ്സും ഭക്ഷ്യ-വസ്ത്ര കിറ്റുകൾ വിതരണത്തിനായി ശേഖരിച്ചു. ശേഖരിച്ച വസ്​തുക്കൾ ഞായറാഴ്​ച പ്ലാപ്പള്ളി, കൊക്കാത്തോട്, ആങ്ങമൂഴി, റാന്നി, മൂഴിയാർ തുടങ്ങിയ സ്ഥലങ്ങളിലെ ആദിവാസി ഊരുകളിൽ എത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.