പോപുലർ ഫിനാൻസ്​ വാഹനങ്ങൾ പത്തനംതിട്ടയിലേക്ക് മാറ്റി

കോന്നി: പോപുലർ ഫിനാൻസ് സ്ഥാപനത്തി​ൻെറ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ വകയാറിൽനിന്ന് പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് മാറ്റി. വകയാറിൽ പ്രവർത്തിക്കുന്ന പോപുലർ മാർജിൻ ഫ്രീ മാർക്കറ്റിന് സമീപം സൂക്ഷിച്ചിരുന്ന 13 വാഹനങ്ങളാണ് പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് മാറ്റിയത്. സാധാരണ ഗതിയിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് മാറ്റേണ്ട രീതി നിലനിൽക്കെ ഓടിച്ചാണ് വാഹനങ്ങൾ എ.ആർ ക്യാമ്പിലെത്തിച്ചതെന്ന് ആക്ഷേപമുണ്ട്. പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് പിന്നാലെയാണ് ഇത്തരത്തിലൊരു നടപടി. 'കർഷകർ കോർപറേറ്റുകളുടെ അടിമകളായി മാറും' തിരുവല്ല: ബി.ജെ.പി സർക്കാറി​ൻെറ നയങ്ങൾ കാർഷിക മേഖലയെ തകർത്തെന്നും പുതിയ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ കർഷകർ കോർപറേറ്റുകളുടെ അടിമകളായി മാറുമെന്നും കെ.പി.സി.സി സെക്രട്ടറി പ്രഫ. സതീശ് കൊച്ചുപറമ്പിൽ പ്രസ്താവിച്ചു. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന കർഷകദ്രോഹ ബില്ലിനെതിരെ കർഷക കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എല്ലിന്​ മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡൻറ് ജോൺ വാലയിൽ അധ്യക്ഷതവഹിച്ചു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ആർ. ജയകുമാർ, കർഷകകോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ പി. തോമസ് വർഗീസ്, കുര്യൻ സക്കറിയ, മഹിള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ശോഭ വിനു, റോജി കാട്ടാശ്ശേരി, സജി എം.മാത്യു, അജി തമ്പാൻ, ശ്രീജിത് മുത്തൂർ, ശിവദാസ് യു.പണിക്കർ, കെ.ജെ. മാത്യു, ജിനു തുമ്പുകുഴി, വിജിമോൻ ചാലക്കേരി, വിടി പ്രസാദ്, അലക്‌സ് പുത്തോപ്പള്ളിൽ, രാജേഷ് മലയിൽ, ക്രിസ്​റ്റഫർ ഫിലിപ്, ജയദേവൻ, തോമസ് കോവൂർ, നെബു കൊട്ടക്കാട്, ജോസ് വി.ചെറി, റെജി മടയിൽ, ബിജു വർഗീസ്, ഷിബു ചാരുംമൂട്ടിൽ, ഹരി പാട്ടപ്പറമ്പിൽ, പീതാംബരദാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.