നാലുമാസം കൂടി ഭക്ഷ്യക്കിറ്റ് വിതരണം നടത്തും -വീണാ ജോര്‍ജ്

*സൗജന്യ ഭക്ഷ്യക്കിറ്റ് ജില്ലതല വിതരണോദ്ഘാടനം പത്തനംതിട്ട: കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നാലുമാസംകൂടി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സര്‍ക്കാര്‍ 100ദിന കർമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നാലുമാസത്തേക്ക് നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ ജില്ലതല വിതരണോദ്ഘാടനം പത്തനംതിട്ട ഡിപ്പോയിലെ റേഷന്‍കടയില്‍ നിര്‍വഹിക്കുകയായിരുന്നു അവർ. എല്ലാ മേഖലകളെയും കോവിഡ് ബാധിച്ചതിനാലാണ്​ സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. മികച്ച രീതിയിൽ ജില്ലയില്‍ സപ്ലൈകോയും റേഷന്‍കട ഉടമകളും കിറ്റ് ക്രമീകരിക്കുന്നതിന്​ വളൻറിയര്‍മാരും പ്രവര്‍ത്തിച്ചെന്നും എം.എല്‍.എ പറഞ്ഞു. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ നാലുമാസമാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുന്നത്. കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ ഉൾപ്പെടെ എട്ടിനം അവശ്യവസ്തുക്കളാണ് സ​ൈപ്ലകോ കിറ്റിലുള്ളത്​. വാര്‍ഡ് കൗണ്‍സിലര്‍ ബീന ഷെറീഫ് അധ്യക്ഷത വഹിച്ചു. ജില്ല സപ്ലൈ ഓഫിസര്‍ സീനിയര്‍ സൂപ്രണ്ട് എം.എന്‍. വിനോദ് കുമാര്‍, പത്തനംതിട്ട ഡിപ്പോ സപ്ലൈ ഓഫിസര്‍ സി.വി. മോഹനകുമാര്‍, ഡിപ്പോ മാനേജര്‍ ആര്‍. രാജീവ്, അസി. മാനേജര്‍ എസ്.ദിനേശ്കുമാര്‍, സി.പി.എം ഏരിയ സെക്രട്ടറി എന്‍. സജികുമാര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.കെ സജി, ഡി.സി.സി വൈസ് പ്രസിഡൻറ്​ അഡ്വ.എ. സുരേഷ് കുമാര്‍, മുസ്​ലിംലീഗ് ആറന്മുള നിയോജകമണ്ഡലം പ്രസിഡൻറ്​ എന്‍.ഐ. നൈസാം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗതാഗതം നിരോധിച്ചു പത്തനംതിട്ട: മാമൂട് -പള്ളം-മുട്ടുകുടുക്ക റോഡില്‍ സൻെറ്​ മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപം കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഈമാസം 28 മുതല്‍ രണ്ട് ആഴ്ചത്തേക്ക് നിരോധിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങള്‍ പൈനുംമൂട് -കത്തോലിക്കാപള്ളി പടി റോഡില്‍കൂടി സന്തോഷ് ജങ്​ഷന്‍വഴി പോകണമെന്ന് ഓമലൂര്‍ ഗ്രാമപഞ്ചായത്ത് എൽ.എ.എസ്​.ജി.ഡി അസി. എന്‍ജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.