തത്തയെ കെണിവെച്ചുപിടിച്ച് വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ

കോന്നി: തത്തയെ കെണിവെച്ചുപിടിച്ച് വിൽപന നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. അടൂർ കടമ്പനാട് വടക്ക് പ്ലാന്തോട്ടത്തിൽ വീട്ടിൽ ബാബുവിനെയാണ്​ (49) വനപാലകർ പിടികൂടിയത്. കോന്നി ഫോറസ്​റ്റ് റേഞ്ച് ഓഫിസർക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ കെണിവെക്കാൻ ഉപയോഗിച്ച മൂന്ന് കൂടും ഇത്തരത്തിൽ പിടിച്ച തത്തയെയും കണ്ടെത്തി. കോന്നി ഫോറസ്​റ്റ് റേഞ്ച്​ ഓഫിസർ സലിൻ ജോസ്, കുമ്മണ്ണൂർ ഫോറസ്​റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സനോജ് എന്നിവർ നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.