ആരബിൾ ഭൂമി: വിവാദ ഉത്തരവിനുപിന്നിൽ സംസ്ഥാന സർക്കാർ -എം.പി

പത്തനംതിട്ട: ആരബിൾ ഭൂമി പ്രശ്നത്തിൽ സംസ്ഥാന സർക്കാറാണ് ഒന്നാംപ്രതിയെന്ന്​ അടൂർ പ്രകാശ്​ എം.പി. വിവാദ ഉത്തരവ് സംസ്ഥാന സർക്കാറി​ൻെറ തീരുമാനമായിരുന്നു. പട്ടയഭൂമിയാണെന്ന് പ്രഖ്യാപിച്ച് റാന്നി ഡി.എഫ്.ഒ ഉത്തരവിറക്കിയിട്ടും സംസ്ഥാന സർക്കാർ അത് തിരുത്താനും ജനങ്ങളുടെ ആശങ്ക തീർക്കാനും നടപടിയെടുത്തില്ല. പരാതിയെത്തുടർന്ന് കേന്ദ്ര വനം മന്ത്രി പ്രശ്നത്തിൽ ഇടപെട്ടതിന് ശേഷമാണ് വിശദീകരണം നൽകാൻപോലും സംസ്ഥാന വനം വകുപ്പ് തയാറായത്. കേന്ദ്ര വനനിയമം ഡി.എഫ്.ഒ ദുർവ്യാഖ്യാനം ചെയ്തിട്ടും സർക്കാർ മൗനം പാലിച്ചു. 1536.82 ഹെക്ടർ പട്ടയഭൂമി നിക്ഷിപ്ത വനഭൂമിയാക്കി പ്രഖ്യാപിച്ച റാന്നി ഡി.എഫ്.ഒയുടെ ഉത്തരവ് സംസ്ഥാന സർക്കാറിൻെറ കൃത്യമായ അറിവോടെയാണ്​. സർക്കാറിലെ ഉന്നതരുടെ നിർദേശപ്രകാരമാണ് റാന്നി ഡി.എഫ്.ഒ ഉത്തരവിറക്കിയത്. ഇടതുമുന്നണി സർക്കാറി​ൻെറ രാഷ്​ട്രീയ തീരുമാനമാണ് റാന്നി ഡി.എഫ്.ഒ പ്രഖ്യാപിച്ചത്. മലയോര മേഖലയിലെ ആയിരക്കണക്കിന് ഭൂമി കൈവശക്കാരോടുള്ള രാഷ്​ട്രീയ പകപോക്കലാണ്​. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ കേന്ദ്ര വനംവകുപ്പിന് നൽകിയ കത്തിൽ റാന്നി ഡി.എഫ്.ഒയെ സസ്‌പൻെറ്​ ചെയ്യുമെന്ന് അറിയിച്ചിരുന്നു. കേന്ദ്രത്തിന് മുന്നിൽ സംസ്ഥാന സർക്കാർ കുറ്റസമ്മതമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.