പുനലൂർ-മൂവാറ്റുപുഴ റോഡ്​ കലുങ്ക്​ നിർമാണം: കോൺക്രീറ്റ് ബ്ലോക്കുമായി ​െക്രയിൻ മറിഞ്ഞു

റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കലുങ്ക് നിർമാണത്തിനുള്ള കോൺക്രീറ്റ് ബ്ലോക്കുമായി ​െക്രയിൻ മറിഞ്ഞു. ഒന്നരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്​ച ഉച്ചയോടെ മന്ദിരം ജങ്​ഷനു​ സമീപം കല്ലുപാലത്തിങ്കൽ പടിയിലാണ് സംഭവം. ഭീമൻ കോൺക്രീറ്റ്​ ബ്ലോക്ക് പൊക്കിസ്ഥാപിക്കുന്നതിനിടെ അടുത്ത പുരയിടത്തിലേക്കാണ് മറിഞ്ഞത്. തൊഴിലാളികൾ രക്ഷപ്പെട്ടു. വഴിയിൽ കുരുങ്ങിയ ​െക്രയിൻ മാറ്റാൻ ഒന്നര മണിക്കൂറോളം വേണ്ടി വന്നു. റാന്നിയിൽനിന്ന്​ പത്തനംതിട്ട, അടൂർ, പുനലൂർ ഭാഗത്തേക്കുള്ള പ്രധാന റോഡായതിനാൽ നിരവധി വാഹനങ്ങൾ കുടുങ്ങി. കോന്നി-പ്ലാച്ചേരി റോഡുപണി നടക്കുമ്പോൾ റാന്നി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ബ്ലോക്കുപടി കഴിഞ്ഞാൽ പത്തനംതിട്ട ഭാഗത്തേക്ക് പോകാൻ മണ്ണാറക്കുളഞ്ഞിയിൽ എത്തിയാൽ മാത്രമേ വഴി തിരിച്ചുവിടാൻ കഴിയൂ. ഇതിനാൽ ഗതാഗതതടസ്സം പതിവാണ്​. കഴിഞ്ഞയാഴ്​ച തോരാതെ പെയ്ത മഴയിൽ ചളിനിറഞ്ഞ്​ വാഹനയാത്ര ദുരിതമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.