പത്തനംതിട്ട: കോർപേററ്റുകളുടെ താൽപര്യം മാത്രം പരിഗണിച്ച് കർഷകവിരുദ്ധ ബില്ലുകൾ നിയമമാക്കുന്നതിനെതിരെ സ്വതന്ത്രകർഷക സംഘം പത്തനംതിട്ട ജില്ല കമ്മിറ്റി ഗാന്ധിസ്ക്വയറിൽ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധയോഗം സ്വതന്ത്ര കർഷക സംഘം ജില്ല പ്രസിഡൻറ് എം. മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. കെ.പി. നൗഷാദ് അധ്യക്ഷതവഹിച്ചു. എൻ.എ. നൈസാം, നിയാസ് റാവുത്തർ, മുഹമ്മദ് അൻസാരി, ഷാനവാസ് അലിയാർ, തൗഫീക്ക് കൊച്ചുപറമ്പിൽ, റിയാസ് മേപ്പുറത്ത്, പി. മോഹനൻ, നൈസാം മുഹമ്മദ്, നൗഫൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടിക പുനഃപരിശോധിക്കണം -ജമാഅത്ത് കൗൺസിൽ പത്തനംതിട്ട: കേന്ദ്രസർക്കാറിൻെറ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് രക്തസാക്ഷികളായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്ലിയാരെയും പുന്നപ്ര-വയലാർ സമരത്തെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധയോഗവും പ്രധാനമന്ത്രിക്ക് കത്ത് അയക്കലും നടത്തി. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എൻ.എ. നൈസാം അധ്യക്ഷതവഹിച്ചു. യൂത്ത് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻറ് അഫ്സൽ ആനപ്പാറ, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഇസ്മായിൽ, ഷാജി സുറൂർ, അറഫ് മുഹമ്മദ്, തൗഫീഖ് കൊച്ചുപറമ്പിൽ, ബാസിത് താക്കര, അനീഫ് മുഹമ്മദ്, എച്ച്. റിയാസ്, ഷിബു സ്റ്റെപ്പപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.