Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകർഷകവിരുദ്ധ ബിൽ...

കർഷകവിരുദ്ധ ബിൽ കത്തിച്ച്​ പ്രതിഷേധിച്ചു

text_fields
bookmark_border
പത്തനംതിട്ട: കോർപ​േററ്റുകളുടെ താൽപര്യം മാത്രം പരിഗണിച്ച്​ കർഷകവിരുദ്ധ ബില്ലുകൾ നിയമമാക്കുന്നതിനെതിരെ സ്വതന്ത്രകർഷക സംഘം പത്തനംതിട്ട ജില്ല കമ്മിറ്റി ഗാന്ധിസ്ക്വയറിൽ ബില്ല്​ കത്തിച്ച്​ പ്രതിഷേധിച്ചു. പ്രതിഷേധ​യോഗം സ്വതന്ത്ര കർഷക സംഘം ജില്ല പ്രസിഡൻറ്​ എം. മുഹമ്മദ്​ സാലി ഉദ്​ഘാടനം ചെയ്​തു. കെ.പി. നൗഷാദ്​ അധ്യക്ഷതവഹിച്ചു. എൻ.എ. നൈസാം, നിയാസ്​ റാവുത്തർ, മുഹമ്മദ്​ അൻസാരി, ഷാനവാസ്​ അലിയാർ, തൗഫീക്ക്​ കൊച്ചുപറമ്പിൽ, റിയാസ്​ മേപ്പുറത്ത്​, പി. മോഹനൻ, നൈസാം മുഹമ്മദ്​, നൗഫൽ മുഹമ്മദ്​ എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടിക പുനഃപരിശോധിക്കണം -ജമാഅത്ത് കൗൺസിൽ പത്തനംതിട്ട: കേന്ദ്രസർക്കാറി​ൻെറ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന്​ രക്തസാക്ഷികളായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്​ലിയാരെയും പുന്നപ്ര-വയലാർ സമരത്തെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ കേരളത്തിലെ ഹെഡ് പോസ്​റ്റ്​ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധയോഗവും പ്രധാനമന്ത്രിക്ക്​ കത്ത്​ അയക്കലും നടത്തി. പത്തനംതിട്ട ഹെഡ് പോസ്​റ്റ്​ ഓഫിസിന്​ മുന്നിൽ നടത്തിയ പ്രതിഷേധയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എൻ.എ. നൈസാം അധ്യക്ഷതവഹിച്ചു. യൂത്ത് കൗൺസിൽ സംസ്ഥാന വൈസ്​ പ്രസിഡൻറ് അഫ്സൽ ആനപ്പാറ, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഇസ്​മായിൽ, ഷാജി സുറൂർ, അറഫ് മുഹമ്മദ്, തൗഫീഖ് കൊച്ചുപറമ്പിൽ, ബാസിത് താക്കര, അനീഫ് മുഹമ്മദ്, എച്ച്​. റിയാസ്​, ഷിബു സ്​റ്റെപ്പപ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story