സെപ്​റ്റംബറിലെ സൗജന്യ ഭക്ഷ്യക്കിറ്റ്​ വിതരണം ​ഇന്ന്​ മുതൽ

പത്തനംതിട്ട: റേഷൻ കടവഴിയുള്ള സെപ്​റ്റംബറിലെ സൗജന്യ ഭക്ഷ്യസാധനങ്ങളുടെ കിറ്റ്​ വിതരണം വ്യാഴാഴ്​ച​ മുതൽ തുടങ്ങും. മഞ്ഞ കാർഡ്​ ഉടമകൾക്ക്​ ഇന്ന്​ മുതൽ കിറ്റുകൾ വാങ്ങാം. മറ്റ്​ കാർഡുകളുടെ വിതരണ സമയം അടുത്ത ദിവസങ്ങളിൽ വ്യക്തമാക്കുമെന്ന്​ ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. എട്ട് ഇനങ്ങളുള്ള അതിജീവന കിറ്റ്​ ഈമാസം മുതൽ ഡിസംബർ വരെ എല്ലാ റേഷൻ കാർഡ്​ ഉടമകൾക്കും നൽകാനാണ്​ സംസ്ഥാന സർക്കാർ തീരുമാനിച്ചത്​. ജില്ലതല ഉദ്​ഘാടനം വ്യാഴാഴ്​ച പത്തനംതിട്ടയിൽ നടക്കും. അതേസമയം, പല റേഷൻ കടകളിലും ഭക്ഷ്യക്കിറ്റുകൾ എത്തിയിട്ടില്ലെന്ന്​ റേഷൻ കട ഉടമകൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.