ചോർന്നൊലിച്ച്​ സാമൂഹികാരോഗ്യ കേന്ദ്രം; തറയിൽ കാലുകുത്താതെ ജീവനക്കാർ

വടശ്ശേരിക്കര: ചോർന്നൊലിച്ച്​ സാമൂഹികാരോഗ്യ കേന്ദ്രം. തറയിൽ കാലുകുത്താനാകാതെ ജീവനക്കാർ. പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഓഫിസ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടമാണ് മഴയിൽ ചോർന്നൊലിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം മാറ്റിയെങ്കിലും ഓഫിസ് പ്രവർത്തിക്കുന്നത് പഴയ ഓഫിസ് കെട്ടിടത്തി​ൻെറ മുകൾ നിലയിലാണ്​. ആശുപത്രി രേഖകളും കമ്പ്യൂട്ടറുകളും ഓഫിസ് ജീവനക്കാരും ഇവിടെയാണുള്ളത്. ഇവിടെനിന്ന്​ പഴയ ലാബിലേക്കും പ്രവേശിക്കുന്ന ഭാഗത്ത്​ വെള്ളം തളംകെട്ടി കിടക്കുകയാണ്​. കാലുകൾ ഉയർത്തിയാണ്​ ജീവനക്കാർ കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുന്നത്. പഴയ ലാബി​ൻെറ ഭാഗങ്ങളും കോൺഫറൻസ് ഹാളും ചോർന്നൊലിച്ച്​ ഉപകരണങ്ങളും ഫർണിച്ചറുകളും നശിക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.