പഞ്ചായത്ത് സീറ്റ് വിഭജനത്തില്‍ മാറ്റം വേണമെന്ന്​ കോണ്‍ഗ്രസ്

കോഴഞ്ചേരി: ജോസ് കെ.മാണി വിഭാഗം യു.ഡി.എഫ് വിട്ടുപോയ സാഹചര്യത്തില്‍ കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മിലുള്ള സീറ്റ് വിഭജനത്തില്‍ മാറ്റം ഉണ്ടാകണമെന്ന്​ ആവശ്യപ്പെട്ട്്് കോണ്‍ഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി ഡി.സി.സിയോട്​ ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡൻറ്​ കെ. തോമസ് ജോണ്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി മെംബര്‍ കെ.കെ. റോയിസണ്‍ ഉദ്​ഘാടനം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക് പ്രസിഡൻറ്​ ജെറി മാത്യു സാം, ഡി.സി.സി വൈസ് പ്രസിഡൻറ്​ സുരേഷ്‌കുമാര്‍, ബ്ലോക്ക് പ്രസിഡൻറ്​ അബ്​ദുൽ കലാം ആസാദ്, കെ.എന്‍. പ്രമോദ്കുമാര്‍, ഹരീന്ദ്രന്‍ നായര്‍, സജി വെള്ളാറേത്ത്്്, അനീഷ് പാലക്കത്തറയില്‍, സജു കുളത്തില്‍, ബി.സി. മനോജ്, ജോര്‍ജ് തോമസ്, ജോമോന്‍ പുതുപ്പറമ്പില്‍, ജിൻറാ ജോണ്‍സന്‍, എം.ജെ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു. അതിവേഗ റെയിൽപാതയുടെ അലൈൻമൻെറ്​: ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം മല്ലപ്പള്ളി: കുന്നന്താനം നിർദിഷ്​ട അതിവേഗ റെയിൽപാതയുടെ അലൈൻമൻെറ്​ നിലവിലുള്ള പാതക്ക്​ സമാന്തരമായി മാറ്റി ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ജനതാദൾ (യു.ഡി.എഫ്) കുന്നന്താനം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. രാജു പാമലപറപ്പാട്ട് അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ്​ മധു ചെമ്പുകുഴി ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ ഷാജി മാമ്മൂട്ടിൽ, നിയോജകമണ്ഡലം പ്രസിഡൻറ്​ വിജോയ് പുത്തോട്ടിൽ, മനീഷ് കാരന്താനം, ഷിജു ചിറപ്പുരയിടം, ജിജു വാലുമണ്ണിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.