പോപുലര്‍ ഫിനാന്‍സ്: പ്രതികളെ വീണ്ടും കസ്​റ്റഡിയിൽ വാങ്ങും

പത്തനംതിട്ട: ഏഴരക്കോടിയിലധികം രൂപയുടെ നിക്ഷേപം സംബന്ധിച്ച പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ ചുമത്തിയ കേസിൽ പോപുലർ ഫിനാൻസ്​ ഉടമകളെ വീണ്ടും ചോദ്യംചെയ്യാനായി പൊലീസ്​ കസ്​റ്റഡിയിൽ ആവ​ശ്യപ്പെടും. ഇതിനായി കോടതിയിൽ അപേക്ഷ നൽകി. പൊലീസ്​ കസ്​റ്റഡിയിലായിരുന്ന പ്രതികളെ ​തിങ്കളാഴ്​ച കോടതിയിൽ ഹാജരാക്കി ഈ മാസം 28വരെ റിമാൻഡ്​ ചെയ്​തു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. 2000 കോടിയുടെ തട്ടിപ്പ്​ നടന്ന സംഭവത്തിൽ വിദേശ രാജ്യങ്ങളിലേക്ക് മറ്റു പേരുകളില്‍ രൂപവത്​കരിച്ച കമ്പനികളുടെ അക്കൗണ്ടിലേക്കും മറ്റും നിക്ഷേപങ്ങള്‍ വകമാറ്റിയതും തിരിമറികള്‍ നടത്തിയതും പൊലീസ്​ കണ്ടെത്തിയിരുന്നു. അറസ്​റ്റിലാവാനുള്ള അഞ്ചാംപ്രതി, സ്ഥാപന ഉടമയുടെ മകള്‍ റിയ തോമസിനെ പിടികൂടാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചതായും ജില്ല പൊലീസ്​ മേധാവി കെ.ജി. സൈമൺ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.