ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘങ്ങൾ ഏറ്റുമുട്ടി: രണ്ട്​ യുവാക്കൾക്ക്​​ വെ​ട്ടേറ്റു

വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിൽ പിന്നി​െലന്ന്​ പൊലീസ് തിരുവല്ല: നഗരമധ്യത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. തുകലശ്ശേരി നന്ദാവനത്തിൽ ജയകൃഷ്ണൻ (24), ചങ്ങനാശ്ശേരി മാടപ്പള്ളി പാലാഴിയിൽ അനന്തകൃഷ്ണൻ (23) എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 10.30ഓടെ എം.സി റോഡിൽ മഴുവങ്ങാടിന് സമീപത്തെ ബാർബി ക്യൂ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ഭക്ഷണംകഴിച്ച് പുറത്തിറങ്ങിയ ജയകൃഷ്‌ണനെ മാരകായുധങ്ങളുമായെത്തിയ ആറംഗസംഘം ആക്രമിക്കുകയായിരുന്നു. ജയകൃഷ്ണനൊപ്പമുണ്ടായിരുന്നവർ നടത്തിയ പ്രത്യാക്രമണത്തിലാണ് അനന്തകൃഷ്ണന് വെട്ടേറ്റത്. എ.ബി.വി.പി, എസ്.എഫ്.ഐ പ്രവർത്തകരായിരുന്ന ജയകൃഷ്ണനും അനന്തകൃഷ്ണനും തമ്മിൽ കോളജ് പഠനകാലത്ത് നിലനിന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും കൈപ്പത്തികൾക്കാണ് പരിക്ക്. ജയകൃഷ്ണൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും അനന്തകൃഷ്ണൻ കോട്ടയത്തെ സ്വകാര്യ ആശുപതിയിലും ചികിത്സയിലാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകളിലായി 12പേരെ പ്രതി ചേർത്തതായി തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു. കെ.ടി. ജലീൽ രാജിവെക്കണം -കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് പന്തളം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട്​ മന്ത്രി കെ.ടി. ജലീൽ രാജി​വെക്കണമെന്ന് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ഷാജി കുളനട അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ്​ ബാബു ജോർജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കോഓഡിനേറ്റർ സണ്ണി കുരുവിള, ജില്ല വൈസ് ​ചെയർമാൻമാരായ ശമുവേൽ പ്രക്കാനം, സലിം പെരുന്നാട്, ബ്ലോക്ക് ചെയർമാൻമാരായ നാസർ പഴകുളം, സോളമൻ വരവുകാലായിൽ, സിബി മാമ്മൻ, ജോസഫ് ഐവാൻ വകയാർ, ബി. ഹനീഫ ചിറ്റാർ, ജില്ല ഭാരവാഹികളായ ജോർജ് ജോസഫ്, അടൂർ സുഭാഷ്, ഷാജി പറന്തൽ, അജോയി മാത്യു, അഡ്വ. ഭന്തേ കശ്യപ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.