ചെന്നീർക്കര പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസം പരാജയപ്പെട്ടു

കോഴഞ്ചേരി: ചെന്നീർക്കര പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. നിലവിലുള്ള 14 അംഗങ്ങളിൽ ആറ്​ യു.ഡി.എഫ് അംഗങ്ങളും ആറ്​ എൽ.ഡി.എഫ് അംഗങ്ങളും അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനായി എത്തിയിരുന്നു. രണ്ട്​ ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു. എട്ട്​ അംഗങ്ങൾ പിന്തുണച്ചാൽ മാത്രമേ അവിശ്വാസം പാസാകുകയുള്ളൂവെന്നതിനാൽ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതായി വരണാധികാരിയായ ബി.ഡി.ഒ രാജേഷ് അറിയിച്ചു. യു.ഡി.എഫ് അംഗങ്ങൾ ഊന്നുകൽ ജങ്​ഷനിൽ ആഹ്ലാദപ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡൻറ്​ വർഗീസ് മാത്യു അധ്യക്ഷതവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ്​ അഡ്വ. എ. സുരേഷ്കുമാർ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ കല അജിത്, വി. രാമചന്ദ്രൻ നായർ, മോനായി കച്ചിറ, ജസിമോൾ ബേബി, രാധാമണി സുധാകരൻ, ഓമനക്കുട്ടൻ നായർ, യു. അജിത്കുമാർ, പി.കെ. ഇക്ബാൽ ലൗലി വലുതറയിൽ, നിബു പാപ്പച്ചൻ, ടൈറ്റസ് ബേബി, കെ. ബാബു എന്നിവർ സംസാരിച്ചു. കവിനാടത്ത് പടി-കിഴക്കേടത്ത് പടി റോഡ് തുറന്നു കോഴഞ്ചേരി: മാരാമൺ-തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം ചെലവഴിച്ച് നവീകരിച്ച കവിനാടത്ത്പടി-കിഴക്കേടത്ത് പടി റോഡ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എൽസി ക്രിസ്​റ്റഫർ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത്​ അംഗം ലത ചന്ദ്രൻ, സാലി എബ്രഹാം, സണ്ണി തേലപ്പുറത്ത്, ലാലു തോമസ്, ജോൺസൺ, ജോൺ കവിനാടത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.