യുവാവി​െൻറ ദാരുണാന്ത്യത്തിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന്

യുവാവി​ൻെറ ദാരുണാന്ത്യത്തിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് പന്തളം: കാരയ്ക്കാട് യുവാവി​ൻെറ ദാരുണാന്ത്യത്തിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം. എം.സി റോഡ് സുരക്ഷ മേഖലയാക്കുന്നതി​ൻെറ നിർമാണം നടക്കുന്നതിനിടെയാണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി 10 മണിയോടെ പന്തളം കാരയ്ക്കാട് ഹൈസ്കൂൾ ജങ്​ഷന് സമീപമായിരുന്നു അപകടം. ഈ ഭാഗത്ത് റോഡ് നിർമാണം നടക്കുന്നതി​ൻെറ സൂചന ബോർഡുകൾ അശാസ്ത്രീയമായി വച്ചതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിൽ വാഹനങ്ങളിൽ വരുന്നവർക്ക് കാണാൻ കഴിയുന്നവിധം റിഫ്ലക്ടർ സംവിധാനമുള്ള ബോർഡുകൾ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന് കാരണം. അടൂർ കടമ്പനാട് വലിയേടത്ത് ഷിനു ഭവനിൽ ഷിനു ഡാനിയേൽ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങവേ ഷിനു ഓടിച്ചിരുന്ന ബൈക്ക്​ എം.സി റോഡിൽ പണി നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന സൂചന ബോർഡുകളിൽ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. ബൈക്കിൽനിന്ന്​ തെറിച്ചുവീണ ഷിനു അതേസമയം, ആവഴി പോകുകയായിരുന്ന സ്കൂട്ടറിൽ തട്ടി ഓടയിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും അപകടത്തിൽ ഹെൽമറ്റ് തെറിച്ചുപോയി. റോഡുപണി നടക്കുന്ന ഈ സ്ഥലത്ത് വഴി വിളക്കുകൾ കത്തുന്നില്ല. അടുത്ത് എത്തുമ്പോൾ മാത്രമാണ് സൂചന ബോർഡ് കാണാൻ സാധിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.