റോഡ്​ ഉദ്ഘാടനം

കോന്നി: മെഡിക്കൽ കോളജ് റോഡിൽ വട്ടമൺ ഭാഗത്ത് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്​ അനുവദിച്ച 23ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച റോഡി​ൻെറ​ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് ഉടമസ്ഥതയിലുള്ള റോഡാണ്. ജില്ല ഭരണകൂടം അടിയന്തര അനുമതി നൽകിയതിനെ തുടർന്ന് റെക്കോഡ് വേഗത്തിലാണ് പണി പൂർത്തിയാക്കിയത്. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോന്നി വിജയകുമാർ, റബ്മാർക്ക് ചെയർമാൻ മാത്യു കുളത്തുങ്കൽ, ഗ്രാമപഞ്ചായത്ത്​ അംഗം വർഗീസ് തോമസ്, ശ്യാംലാൽ, മലയാലപ്പുഴ മോഹൻ, രഘുനാഥ് ഇടത്തിട്ട തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.