ഒമ്പത്​ പുതിയ കണ്ടെയ്​ൻമെൻറ്​ സോൺ

ഒമ്പത്​ പുതിയ കണ്ടെയ്​ൻമൻെറ്​ സോൺ പത്തനംതിട്ട: ജില്ലയിലെ ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (കുന്നിട പടിഞ്ഞാറ് ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ അഞ്ച്, എട്ട്, 10, 13 വാര്‍ഡുകള്‍, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (വെള്ളപ്പാറ മുരുപ്പ്, മുക്കുടിക്കല്‍ മറ്റത്ത്പടി ഭാഗങ്ങള്‍) വാര്‍ഡ് നാല് (മാവിള കോളനി മുതല്‍ പനവിള കോളനി ഭാഗംവരെ) എന്നീ സ്ഥലങ്ങളില്‍ ഇന്നലെ മുതല്‍ ഏഴുദിവസത്തേക്ക്് കണ്ടെയ്​ൻമൻെറ്​ സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക ഉയരുന്നത്​ കണക്കിലെടുത്ത് പത്തനംതിട്ട ജില്ല മെഡിക്കല്‍ ഓഫിസറുടെ (ആരോഗ്യം) ശിപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകള്‍ പ്രഖ്യാപിച്ചത്. കണ്ടെയ്​ൻമൻെറ്​ സോണ്‍ നീട്ടി പത്തനംതിട്ട: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (അയണിക്കൂട്ടം കോളനി), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (വള്ളംകുളം മാര്‍ക്കറ്റ് മുതല്‍ മുഞ്ഞനാട്ട് എബനേസര്‍ വരെ) എന്നീ സ്ഥലങ്ങളില്‍ വെള്ളിയാഴ്​ച മുതല്‍ ഏഴുദിവസത്തേക്ക് കണ്ടെയ്​ൻമൻെറ്​ സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു. നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കി പത്തനംതിട്ട: കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ആലുനില്‍ക്കുന്നമണ്ണ് -കക്കടഭാഗം ആലവട്ടകുറ്റി കോളനി), വാര്‍ഡ് 16 (ആലുനില്‍ക്കുന്നമണ്ണ് -വയറുമ്പുഴ കടവ് -കക്കടഭാഗം), കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് (കുളങ്ങരക്കാവ് മുതല്‍ കുളത്തൂര്‍ മൂഴി വരെ), വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒമ്പത് (കുമ്പളത്താമണ്ണ് ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (അരീക്കാട് ആശുപത്രി കവലയുടെ ഇരുഭാഗം മുതല്‍ കൊട്ടിയമ്പലം കവല വരെ), അടൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 15 എന്നീ സ്ഥലങ്ങള്‍ വെള്ളിയാഴ്​ച മുതല്‍ കണ്ടെയ്​ൻമൻെറ്​ സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.