കരിദിനം ആചരിച്ചു

പന്തളം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ പ്രതിഷേധിച്ച് പന്തളത്ത് യു.ഡി.എഫും ബി.ജെ.പിയും . ബി.ജെ.പി അടൂർ നിയോജക മണ്ഡലം കമ്മിറ്റി പന്തളത്ത് പന്തം കൊളുത്തി പ്രതിഷേധിച്ചു. പ്രസിഡൻറ്​ അനിൽ നെടുമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എം.ബി. ബിനുകുമാർ മുഖ്യപ്രഭാഷണം നടത്തി. അജയകുമാർ, രാജീവ്, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. യു.ഡി.എഫ്​ പ്രകടനവും പൊതുസമ്മേളനവും നടത്തി. തീപിടിത്തം എൻ.ഐ.എ അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സമ്മേളനത്തിൽ യു.ഡി.എഫ് പന്തളം വെസ്​റ്റ്​ മണ്ഡലം കൺവീനർ കെ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. ആർ.എസ്.പി ദേശീയ നിർവാഹകസമിതി അംഗം കെ.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. കെ എൻ. അച്യുതൻ, സോമരാജൻ, ജി. അനിൽകുമാർ, സുനിത വേണു, മഞ്ജു വിശ്വനാഥ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.