പത്തനംതിട്ട: കോവിഡ് രോഗം തുടക്കത്തിലെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാന്‍ ജനങ്ങളെ ബോധവാന്മാരാക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ. ജില്ലയിലെ കോവിഡ് പ്രതിരോധ ബോധവത്കരണ കാമ്പയിനായ 'ഒപ്പം' പരിപാടിയുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാമ്പയിൻ ലോഗോ മന്ത്രി കെ. രാജു പ്രകാശനം ചെയ്തു. വീണ ജോര്‍ജ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. സിനിമനടൻ ടൊവിനോ തോമസ് വിഡിയോ കോണ്‍ഫറന്‍സില്‍ പ്രത്യേക അതിഥിയായി പങ്കെടുത്തു. ജില്ല ഭരണകൂടത്തിൻെറ നേതൃത്വത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസിൻെറയും ആരോഗ്യകേരളം പത്തനംതിട്ടയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്. കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾ, കോവിഡ് ആശുപത്രികൾ എന്നിവിടങ്ങളിലുള്ള രോഗികള്‍ക്ക് ആത്മവിശ്വാസം പകരുന്ന ശബ്ദസന്ദേശങ്ങൾ കൈമാറുക, അടിസ്ഥാന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, രോഗികളോടും ക്വാറൻറീനിലുള്ളവരോടും ഉള്ള അവഗണന ഒഴിവാക്കല്‍, റിവേഴ്സ് ക്വാറൻറീന് ശക്തിപ്പെടുത്തല്‍, സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് രോഗികളെ വീട്ടില്‍തന്നെ ചികിത്സിക്കല്‍ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിഡിയോ ക്ലിപ്പുകള്‍ തയാറാക്കുകയും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുക, സ്കൂള്‍, കോളജ് വിദ്യാർഥികള്‍ക്ക് പെയിൻറിങ്, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം എന്നിവ സംഘടിപ്പിക്കല്‍ തുടങ്ങിയവയാണ് കാമ്പയിനിലൂടെ നടപ്പാക്കുന്നത്. 12 ആഴ്ച നീളുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് ഉള്കൊള്ളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.