സർക്കാർ കൊലപാതകികളെ സംരക്ഷിക്കുന്നു -പി.ജെ. കുര്യൻ

ചിറ്റാർ: കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ മത്തായിയെ കസ്​റ്റഡിയിൽ എടുത്ത് മർദിച്ച് കൊലപ്പെടുത്തിയ വനപാലകർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ്​ രജിസ്​റ്റർ ചെയ്ത് നിയമനടപടിക്ക് വിധേയമാക്കേണ്ടതിനു പകരം സ്ഥലം മാറ്റി സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് രാഷ്​ട്രീയ കാര്യസമിതി അംഗം പ്രഫ. പി.ജെ. കുര്യൻ. മത്തായിയെ മർദിച്ച് കൊലപ്പെടുത്തിയവരെ അറസ്​റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി ചിറ്റാർ ഫോറസ്​റ്റ് സ്​റ്റേഷനു​ മുന്നിൽ നടത്തുന്ന റിലേ സത്യഗ്രഹത്തി​ൻെറ രണ്ടാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ അധികാരം ഏറ്റനാൾ മുതൽ കസ്​റ്റഡി കൊലപാതക പരമ്പരയാണ് ഉണ്ടായിട്ടുള്ളത്​. ഇതിലെ അവസാന ഇരയാണ് മത്തായി. പ്രതികളെ നിയമത്തിനു മുന്നിൽ എത്തിച്ച് കുടുംബത്തിനു നീതി ലഭ്യമാക്കുന്നതുവരെ കോൺഗ്രസ് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആ​േൻറാ ആൻറണി എം.പി, ഡി.സി.സി വൈസ് പ്രസിഡൻറ് അനിൽ തോമസ്, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ബ്ലോക്ക് പ്രസിഡൻറ് റോയിച്ചൻ എഴിക്കകത്ത്, ഡി.സി.സി അംഗം പി.കെ. ഗോപി എന്നിവരാണ് രണ്ടാം ദിവസം സത്യഗ്രഹം അനുഷ്ഠിച്ചത്. സമാപന സമ്മേളനം ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ എസ്. ലാൽ, എ.ഷംസുദ്ദീൻ, എ. ബഷീർ, ശശിധരൻ കോതകത്ത്, രവി കണ്ടത്തിൻ, ബി. ഹനീഫ, ശാന്തമ്മ ചെല്ലമ്മ, ജോയൽ മാത്യു, സജി കുളത്തുങ്കൽ, മണ്ഡലം പ്രസിൻറുമാരായ അജയൻപിള്ള ആനിക്കനാട്ട്, രാജു കലപ്പമണ്ണിൽ, മാത്യു തോമസ് എന്നിവർ സംസാരിച്ചു. മൂന്നാം ദിവസമായ വ്യാഴാഴ്ച റിലേ സത്യഗ്രഹം മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻ രാജ് ഉദ്ഘാടനം ചെയ്യും. പി.പി. മത്തായിയുടെ കൊലപാതകികളെ അറസ്​റ്റ് ചെയ്യാതെ സർക്കാറും പൊലീസും ഉരുണ്ടുകളിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് കുറ്റപ്പെടുത്തി. അറസ്​റ്റ് വൈകിപ്പിച്ചാൽ സമരം ശക്തമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് ​നൽകി. ptl___relay satyagraha_dcc_chittar ചിറ്റാറിലെ പി.പി. മത്തായിയുടെ കസ്​റ്റഡി കൊലപാതകം അന്വേഷണം ആവശ്യപ്പെട്ട് ഡി.സി.സി നടത്തുന്ന റിലേ സത്യഗ്രഹം രണ്ടാം ദിവസം കോൺഗ്രസ് രാഷ്​ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.