തൊടുവക്കാട് പച്ചക്കറി കൃഷി വിളവെടുപ്പിന് തുടക്കം

അടൂർ: ജനകീയ കൂട്ടായ്മയിൽ ഒരുക്കിയ പച്ചക്കറി കൃഷിയിൽനിന്ന്​ വിളവെടുപ്പിനു തുടക്കമായി. ഏഴംകുളം ഗ്രാമപഞ്ചായത്ത് തൊടുവക്കാട് വാർഡിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം നേതൃത്വത്തിലാണ്​ ജനകീയ കൂട്ടായ്മയിൽ പച്ചക്കറി കൃഷി തുടങ്ങിയത്. വിളവെടുപ്പ്​ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്​തു. പഞ്ചായത്ത് അംഗം വിജു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ. പ്രസന്നകുമാർ, ബ്രാഞ്ച് സെക്രട്ടറിമാരായ ഗീവർഗീസ്, കെ.സി. ജോൺ, അജിത സുധാകരൻ, അലക്സാണ്ടർ വിളവിനാൽ, പാപ്പച്ചൻ എന്നിവർ സംസാരിച്ചു. അഞ്ച് ഏക്കർ സ്ഥലത്ത് തേപ്പുപാറ, കാവാടി, തൊടുവക്കാട്, മുരുകൻകുന്ന് ബ്രാഞ്ചുകളാണ് പച്ചക്കറി കൃഷി നടത്തുന്നത്. ഓണക്കാലത്തെ ലക്ഷ്യം​െവച്ചാണ് കൃഷി. വി.എഫ്.പി.സി.കെയിൽനിന്നുള്ള തൈകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഉൽപാദിപ്പിക്കുന്ന വിളകൾ വാർഡിലെ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യും. ptl__Ezhamkulam vegitable ഏഴംകുളം ഗ്രാമപഞ്ചായത്തിൽ ജനകീയ കൂട്ടായ്മയിൽ പച്ചക്കറി വിളവെടുപ്പ് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.