പി.എസ്.സിയെ നോക്കുകുത്തിയാക്കി കെ.എസ്.ആർ.ടി.സി

പത്തനംതിട്ട: വിവിധ തസ്​തികയിൽ പി.എസ്​.സി വഴി പരീക്ഷ നടത്തിയെങ്കിലും നിയമനം നൽകാതെ കെ.എസ്​.ആർ.ടി.സി. പി.എസ്.സി റാങ്ക്​ലിസ്​റ്റിൽനിന്ന്​ നിയമനങ്ങൾ നടക്കാതായ​േതാടെ ഉദ്യോഗാർഥികൾ കോടതി കയറിയിറങ്ങുകയാണ്​. സാമ്പത്തിക പ്രതിസന്ധിയാണ് നിയമനത്തിന് തടസ്സമാകുന്നതെന്നാണ് അധികൃതരുടെ വാദം. എന്നാൽ, അശാസ്ത്രീയ രീതിയിൽ വിവിധ നിയമനങ്ങൾ നടക്കുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്​. ഉയർന്ന ചില തസ്തികയിൽ വേണ്ടത്ര യോഗ്യത ഇല്ലാത്തവർ ഇരിക്കുന്നതായി കണ്ടെത്തി എം.ഡി ബിജു പ്രഭാകർ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2013ൽ പി.എസ്.സി വഴി ക്ഷണിച്ച അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ തസ്തികയിലെ നിയമനം കോടതി വിധി വന്നിട്ടുപോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. 2019 ജനുവരിയിൽ നിയമന ശിപാർശ അയച്ചെങ്കിലും ഇവരെ നിയമിക്കാൻ സാധിക്കി​െല്ലന്ന് എം.ഡി അറിയിക്കുകയായിരുന്നു. വീണ്ടും കോടതി കയറി ഉദ്യോഗാർഥികൾ അനുകൂല വിധി സമ്പാദിെച്ചങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ കെ.എസ്.ആർ.ടി.സിക്കെതിരെ കോടതിയലക്ഷ്യം സമർപ്പിച്ച് കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ. 2013ലെ 12 അസിസ്​റ്റൻറ് ട്രാൻസ്പോർട്ട് ഓഫിസർ (എ.ടി.ഒ) നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചതിലും ഇതുതന്നെയാണ്​ അവസ്ഥ. 2019 ജനുവരിയിൽ നിയമന ശിപാർശ ലഭിച്ചെങ്കിലും ആരെയും ഇതുവരെ നിയമിക്കാൻ തയാറായിട്ടില്ല. എന്നാൽ, ഈ 12 ഒഴിവിലും താൽക്കാലികമായി സ്ഥാനക്കയറ്റം കിട്ടിയവർ ഇ​േപ്പാഴും ജോലി ചെയ്യുന്നു. പി.എസ്.സി ലിസ്​റ്റ് നിലവിൽ വരുമ്പോൾ അവരെ ഒഴിവാക്കുമെന്ന വ്യവസ്ഥയിലാണ് ഈ സ്ഥാനക്കയറ്റം നൽകിയത്. ഇത് പാലിക്കാൻ തയാറാകാതെ നിലവിൽ ഒഴിവുകൾ ഇല്ലെന്ന നിലപാടാണ് കെ.എസ്.ആർ.ടി.സിക്ക്​. നിയമനം ലഭിക്കേണ്ട റാങ്ക് ലിസ്​റ്റിൽനിന്നുള്ള കിളിമാനൂർ, എറണാകുളം, മലപ്പുറം സ്വദേശികളായ യുവാക്കൾ തങ്ങളുടെ അവകാശത്തിന്​ ഹൈകോടതി കയറിയിറങ്ങുകയാണിപ്പോൾ. ഡ്രൈവർ ലിസ്​റ്റും തടഞ്ഞുവെച്ചിരിക്കുകയാണ്. 2014 ൽ ഡ്രൈവർ തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ച്​ 2016 ഡിസംബറിൽ ഷോർട്ട് ലിസ്​റ്റി​െട്ടങ്കിലും റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. എം പാനലുകാർക്ക് വേണ്ടി പുതിയ റാങ്ക് ലിസ്​റ്റ് തടഞ്ഞു​െവച്ചിരിക്കുകയാ​െണന്ന് ഉദ്യോഗാർഥികൾ പറയുന്നു. മെക്കാനിക്കിന് 2014 ലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നൂറ്റമ്പതിലേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 2018ൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് രേഖാപരിശോധനയും പൂർത്തിയാക്കി. രണ്ടുവർഷമായിട്ടും റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. 2010ലാണ് അവസാനമായി കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2012ൽ റാങ്ക് ലിസ്​റ്റ് നിലവിൽവരുകയും 2016ൽ റാങ്ക് ലിസ്​റ്റ് കാലാവധി അവസാനിക്കുകയും ചെയ്തു. 4500 പേർക്ക് നിയമന ശിപാർശകൾ അയച്ചിരുന്നെങ്കിലും ഇവരെ നിയമിക്കാൻ തയാറായിരുന്നില്ല. നിയമപോരാട്ടം നടത്തി 2019ൽ 1500 പേർ ജോലിക്ക് കയറി. ബാക്കി മൂവായിരത്തോളം ഒഴിവുകളിൽ എം പാനൽ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. -പി.ടി. തോമസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.